2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

സ്ത്രീകള്‍ക്ക് പലഹാര നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

 കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) വഴി നടപ്പിലാക്കുന്ന 'സങ്കല്‍പ്' പദ്ധതിയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സ്‌നാക്ക് ബാറുകള്‍ ആരംഭിക്കുന്നതിന് 20 സ്ത്രീകള്‍ക്ക് പലഹാര നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു.താത്പര്യമുള്ള വിധവകളായ സ്ത്രീകള്‍ വെള്ളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവരും ബി.പി.എല്‍ ഗണത്തില്‍പ്പെട്ടവരും തിരുവനന്തപുരം ജില്ലയിലെ വിധവ സെല്ലില്‍ രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം.തിരുവനന്തപുരം ജില്ലക്കാര്‍ക്കാണ് അവസരം. അപേക്ഷ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിത പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്‌സ്, പൂജപ്പുര - 12 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0471 2344245.

0 comments: