2022, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ആധാർ നിയമങ്ങൾ ലംഘിച്ചാൽ ഒരു കോടി രൂപ പിഴയോ? വിശദാംശങ്ങൾ അറിയാം

ഇന്ത്യയിൽ ഒരു പൗരനെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഒരു ആധാർ കാർഡ് നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ നിരവധി സേവനങ്ങൾക്കൊപ്പം ആധാർ ദുരുപയോഗം ചെയ്തതിന് ആളുകൾ ശിക്ഷിക്കപ്പെട്ട സംഭവങ്ങളുമുണ്ട്.

ആധാർ നിയമ ലംഘനങ്ങൾക്ക് തട്ടിപ്പുകാരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനുള്ള അനുമതിയും അടുത്തിടെ യുഐഡിഎഐക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ, ആധാർ നിയമം ലംഘിക്കുന്നവരെ വിചാരണയ്ക്ക് വിധേയരാക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ഇന്ത്യൻ സർക്കാർ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക് (യുഐഡിഎഐ) നിർദ്ദേശം നൽകിയിരുന്നു.ഇത് പ്രകാരം യുഐഡിഎഐ നിയമങ്ങളോ നിർദ്ദേശങ്ങളോ പാലിക്കാത്ത് സ്ഥാപനങ്ങൾക്ക് യുഐഡിഎഐ നിയമിക്കുന്ന അഡ്‌ജുഡിക്കേറ്റിംഗ് ഓഫീസർമാർക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താൻ അധികാരമുണ്ട്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് ആധാര്‍ ആക്ടിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു കോടി രൂപ പിഴ ചുമത്തുക.

ഇതിനുപുറമെ, തെറ്റായ ഡെമോഗ്രാഫിക് വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ നൽകി ആൾമാറാട്ടം നടത്തുന്നതും ആധാർ നിയമപ്രകാരം കുറ്റകരമാണ്. ഇതിന് മൂന്ന് വർഷം തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. “ആധാർ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ മാറ്റുകയോ ആധാർ ഉടമയുടെ ഐഡന്റിറ്റി സ്വന്തമാക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഇതിന് 3 വർഷം തടവും 500 രൂപ പിഴയും ലഭിക്കുമെന്ന്" യുഐഡിഎഐ വെബ്‌സൈറ്റിൽ പറയുന്നു.ആധാർ കാർഡിന്റെ പ്രാധാന്യം വളരെ വലുതായതുകൊണ്ട് തന്നെ നിരവധി തട്ടിപ്പുകളും ഇതിന്റെ പേരിൽ നടക്കുന്നുണ്ട്. വ്യാജ (Fake) ആധാർ കാർഡ് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഇതിനൊരു പരിഹാരമെന്നോണം നിങ്ങളുടെ കൈവശമുള്ള ആധാർ കാർഡ് വ്യാജമാണോ എന്ന് നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ പരിശോധിച്ചുറപ്പിക്കാൻ സാധിക്കും.

നിങ്ങളുടെ കൈവശമുള്ള ആധാർ നമ്പർ യഥാർത്ഥമാണോ വ്യാജമാണോ എന്ന് മനസിലാക്കാൻ 

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://resident.uidai.gov.in/offlineaadhaar സന്ദർശിച്ച് 'ആധാർ വെരിഫൈ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

ആധാറിന്റെ ആധികാരികത പരിശോധിക്കാൻ https://resident.uidai.gov.in/verify  എന്ന ലിങ്കിലേക്ക് നേരിട്ടും പോകാം

0 comments: