മെഡിക്കൽ പഠനത്തിനു വിദേശ രാജ്യം തിരഞ്ഞെടുക്കുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നു ചൈന പ്രവേശനവിലക്ക് ഏർപ്പെടുത്തിയതിനാൽ ഇന്ത്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അവിടെയെത്തി പഠനം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇവരുടെ പഠനം ഓൺലൈനായാണ് . അവസാന വർഷ വിദ്യാർഥികൾ പോലും പ്രാക്ടിക്കൽ പരിശീലനം ലഭിക്കാതെ ബുദ്ധിമുട്ടിലാണ്. പ്രാക്ടിക്കൽ പരിശീലനം അതതു രാജ്യങ്ങളിൽ നേടാമെന്നു ചൈനയിലെ സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. .
ഓൺലൈൻ എംബിബിഎസ് പഠനത്തിന് അംഗീകാരം നൽകില്ല: എൻഎംസി
ഓൺലൈനായി മാത്രമായുള്ള എംബിബിഎസ് പഠനത്തിന് അംഗീകാരമോ അനുമതിയോ നൽകില്ലെന്നു നാഷനൽ മെഡിക്കൽ കമ്മിഷൻ ((എൻഎംസി) സർക്കുലറിൽ വ്യക്തമാക്കി. നിലവിൽ ചൈനയിലെ സർവകലാശാലകളിൽ ചേർന്നുപഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പഠനം തുടരാമെന്ന് എൻഎംസി അറിയിച്ചിട്ടുണ്ടെങ്കിലും പുതുതായി പ്രവേശനം നേടുന്നവർക്ക് ഈ ഇളവില്ല. വരുന്ന അധ്യയന വർഷത്തെ എംബിബിഎസ് പ്രവേശനത്തിന് ചൈനയിലെ മെഡിക്കൽ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.എം.സി.സർക്കുലർ.
0 comments: