2022, ഫെബ്രുവരി 10, വ്യാഴാഴ്‌ച

(FEBRUARY 10)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പാഠപുസ്തകങ്ങൾ മുൻകൂട്ടി വിതരണത്തിനൊരുക്കി വിദ്യാഭ്യാസ വകുപ്പ്

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണ​ണ​ത്തി​ന്​ ത​യാ​റാ​യി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പും വി​ത​ര​ണ​ച്ചു​മ​ത​ല​യു​ള്ള കു​ടും​ബ​ശ്രീ മി​ഷ​നും ഇ​തി​നു​ള്ള അ​വ​സാ​ന ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ്.ഈ ​മാ​സം​ത​ന്നെ പാ​ഠ​പു​സ്ത​ക വി​ത​ര​ണം തു​ട​ങ്ങാ​നു​ള്ള ത​കൃ​തി​യാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി തി​രു​വ​ല്ല​യി​ലെ ഡി.ഡി.​ഡി ഓ​ഫി​സ് വ​ള​പ്പി​ലെ ജി​ല്ല പാ​ഠ​പു​സ്ത​ക ഡി​പ്പോ വീ​ണ്ടും തു​റന്നു.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രിൽ 26 മുതൽ നടത്തും. പരീക്ഷകൾ നടത്താൻ അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ ഓഫ്‌ലൈൻ രീതിയിലാകും പരീക്ഷകൾ. വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (cbse.gov.in) ഉടൻ പ്രസിദ്ധീകരിക്കും.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷയുടെ സാമ്പിൾ പേപ്പറുകൾ ബോർഡ് നേരത്തെ പുറത്തിറക്കിയിരുന്നു. ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ലോങ്ങ് ആൻഡ് ഷോർട് ചോദ്യങ്ങളുമാണ് ഉണ്ടാവുക.

പ്ലസ്ടുകാർക്ക് പാരാമെഡിക്കൽ ഡിപ്ലോമ, അപേക്ഷ 25 വരെ

കേരളത്തിലെ സർക്കാർ / സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി / ഹെൽത്ത് ഇൻസ്‌പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇന്നുമുതൽ 25 വരെ അപേക്ഷിക്കാം. 2021- 22 വർഷത്തെ പ്രവേശനമാണിത് .എൻട്രൻസ് ടെസ്റ്റില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട പേപ്പറുകളിൽ നേടിയ മാർക്ക് നോക്കിയാണ് റാങ്കിങ്ങും പ്രവേശനവും.www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കാം. 

ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം

ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്

എൻ സി ഡി സിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു

എൻ സി ഡി സിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. എൻ സി ഡി സിയുടെ മോണ്ടി‌സ്സറി കോഴ്സ് ചെയ്യുന്നതിനൊപ്പം സംഘടനയിൽ ജോലി ചെയ്ത് വരുമാനം കണ്ടെത്താം. ഏൺ ആൻഡ് ലേൺ ഫോർ ദി ഡിസർവിങ് എന്ന പദ്ധതിയുടെ  പുതിയ ബാച്ചിലേക്കാണ് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. ഫെബ്രുവരി 20ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കുന്നവർക്കാണ് ഈ അവസരം ലഭിക്കുക കൂടുതൽ വിവരങ്ങൾക്ക് : 9846808283, വെബ്സൈറ്റ് : https://ncdconline.org/

ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്: ദേശീയ എൻട്രൻസ് മേയ് 28ന്

പ്ലസ് ടുവിനുശേഷം 3-വർഷ ബിഎസ്‌സി - ഹോസ്‌പിറ്റാലിറ്റി & ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ ‘എൻസിഎച്ച്എം–ജെഇഇ’ക്ക് മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. nchmjee.nta.nic.in. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ മേയ് 28നു രാവിലെ 10 മുതൽ മൂന്നൂ  മണിക്കൂർ.

ഓൺലൈൻ എംബിബിഎസ് പഠനത്തിന് അംഗീകാരം നൽകില്ല: എൻഎംസി

ഓൺലൈനായി മാത്രമായുള്ള എംബിബിഎസ് പഠനത്തിന് അംഗീകാരമോ അനുമതിയോ നൽകില്ലെന്നു നാഷനൽ മെഡിക്കൽ കമ്മിഷൻ ((എൻഎംസി) സർക്കുലറിൽ വ്യക്തമാക്കി. നിലവിൽ ചൈനയിലെ സർവകലാശാലകളിൽ ചേ‍ർന്നുപഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പഠനം തുടരാമെന്ന് എൻഎംസി അറിയിച്ചിട്ടുണ്ടെങ്കിലും പുതുതായി പ്രവേശനം നേടുന്നവർക്ക് ഈ ഇളവില്ല. വരുന്ന അധ്യയന വർഷത്തെ എംബിബിഎസ് പ്രവേശനത്തിന് ചൈനയിലെ മെഡിക്കൽ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഎംസിസർക്കുലർ. 

സി.ബി.എസ്.ഇ ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ തടസ്സമുണ്ടാവില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ തടസ്സമുണ്ടാവില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സി.ബി.എസ്.ഇ. സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിവേദനം നല്‍കിയ നാഷണല്‍ കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

വിദ്യാകിരണം മിഷൻ: 53 സ്കൂളുകൾ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിദ്യാകിരണം   മിഷന്റെ ഭാ​ഗമായി നിർമ്മിച്ച 53 സ്കൂളുകളുടെ ഉദ്​ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും.  90 കോടി ചെലവിട്ടാണ് സ്കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കിയത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പൂവച്ചല്‍ വിഎച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുകയും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുകയും ചെയ്യും.

വാട്ടര്‍ അതോറിറ്റിയില്‍ സോഫ്റ്റ് വെയര്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

കേരള വാട്ടര്‍ അതോറിറ്റി സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ വികസനം തുടങ്ങിയ മേഖലകളിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഒരു വര്‍ഷമാണ് കാലയളവ്. പ്രതിമാസ വേതനം 10,000 രൂപ. അപേക്ഷ kwa.kerala.gov.in -ല്‍ 'കരിയേഴ്സ്' ലിങ്ക് വഴി ഫെബ്രുവരി 11 വരെ നല്‍കാം. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുപ്.

ഗവ. ആയുര്‍വേദ കോളേജുകളില്‍ 50,784 ഓപ്പണ്‍ സീറ്റുകള്‍.

ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി ബിരുദ പ്രോഗ്രാമുകളിലെ അഖിലേന്ത്യാതല കൗണ്‍സലിങ്ങില്‍ മൊത്തം 3094 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളിലായി അലോട്ട്മെന്റ് ലഭിച്ചു.പൂര്‍ണപട്ടിക https://aaccc.gov.in -ല്‍ ലഭിക്കും

മെഡിക്കൽ പ്രവേശനം: മെറിറ്റുണ്ട്​, പണമില്ല; നിരവധി പേർ പുറത്ത്​

ഉ​യ​ർ​ന്ന റാ​ങ്കു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ ഫീ​സ്​ ന​ൽ​കാ​നി​ല്ലാ​തെ സം​സ്ഥാ​ന​ത്ത്​ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന്​ പു​റ​ത്താ​കു​ന്ന​ത് ​നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ. 2017-18 വ​ർ​ഷം മു​ത​ൽ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ് ഏ​കീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ എം.​ബിബി.​എ​സ്​ പ​ഠ​ന​മോ​ഹം ഉ​പേ​ക്ഷി​ച്ച്​ ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്, ബി .എ​ച്ച്.​എം.​എ​സ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ ചേ​രേ​ണ്ടി​വ​രു​ന്ന​ത്.ഉ​യ​ർ​ന്ന റാ​ങ്കു​ള്ള​വ​ർ​ക്ക്​ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ മെ​റി​റ്റി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ങ്കി​ലും ആ​റ​ര​ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ വാ​ർ​ഷി​ക ഫീ​സ്​ ന​ൽ​കേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റ്​ കോ​ഴ്​​സു​ക​ളി​ൽ ചേ​രാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്നത് .

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല ഫെബ്രുവരി 7 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി 2008 സ്‌കീം (സപ്ലിമെന്ററി 2011 & 2012 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2008, 2009, 2010 അഡ്മിഷന്‍) പരീക്ഷകള്‍ 2022 ഫെബ്രുവരി 21 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഫെബ്രുവരി 21 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി 2008 സ്‌കീം (സപ്ലിമെന്ററി 2011 & 2012 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2008, 2009, 2010 അഡ്മിഷന്‍) പരീക്ഷകള്‍ 2022 മാര്‍ച്ച് 7 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം – മേഴ്‌സിചാന്‍സ് & സപ്ലിമെന്ററി) പരീക്ഷ ഫെബ്രുവരി 14 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല ഫെബ്രുവരി 4 ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷ 2022 ഫെബ്രുവരി 21 മുതല്‍ ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ ആരംഭിച്ചതും കോവിഡ് കാരണം മാറ്റിവച്ചതുമായി ബി.ബി.എ. (വിദൂരവിദ്യാഭ്യാസം 2013 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്, 2014 അഡ്മിഷന്‍ – സപ്ലിമെന്ററി) മൂന്ന്, നാല് അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (യ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. റെഗുലര്‍ (2020 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 18 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 2019 അഡ്മിഷന്‍ (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), 2018 & 2017 അഡ്മിഷന്‍ (സപ്ലിമെന്ററി) പരീക്ഷകള്‍ക്കുളള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

എംജി സർവകലാശാല

വൈവാ വോസി പരീക്ഷ

2021 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ബി.എ. / ബി.കോം / ബി.ബി.എ. (ഓണേഴ്‌സ് – റെഗുലർ / സപ്ലിമെന്ററി) എൽ.എൽ.ബി. പരീക്ഷകളുടെ വൈവാ വോസി പരീക്ഷ ഫെബ്രുവരി 15 മുതൽ 28 വരെ ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ മൂന്ന്, നാല്, ഒൻപത് സെമസ്റ്റർ ബി.എ. – എൽ.എൽ.ബി. (പഞ്ചവത്സരം – ഓണേഴ്‌സ്) (2006 അഡ്മിഷൻ മുതൽ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 16 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

തീയതി നീട്ടി

2021-22 അദ്ധ്യയനവർഷത്തിലെ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് 2100 രൂപ സൂപ്പർഫൈനോടുകൂടി അപേക്ഷിക്കുവാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ബി.എ. (2000-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 ഫെബ്രുവരിയിൽ നടന്ന രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2007-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

കാലിക്കറ്റ് സർവകലാശാല

ബിരുദ പഠനക്കുറിപ്പ് വിതരണം

2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീ അടച്ചവര്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണം വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നേരിട്ട് ഹാജരായി പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടതാണ്. രണ്ടാം ശനി, ഞായര്‍(12, 13) ദിവസങ്ങളിലും വിതരണം ഉണ്ടാകും. ഫോണ്‍ 0494 2400288, 2407356, 2407354

എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ബി.ടെക്. മാര്‍ക്ക്‌ലിസ്റ്റ് വിതരണം

നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, പാര്‍ട്ട് ടൈം പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

1993 മുതല്‍ 2016 വരെ പ്രവേശനം എസ്.ഡി.ഇ. ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍, ഒന്ന്, രണ്ട് വര്‍ഷ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷ പുനഃക്രമീകരിച്ചു

14.02.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് പരീക്ഷ 18.02.2022 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ആയിരിക്കും.

16.02.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ്/ ബോട്ടണി/ ബയോടെക്നോളജി/ മൈക്രോബയോളജി/ സുവോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകൾ 21.02.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പരീക്ഷാവിജ്ഞാപനം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (മാർച്ച് 2022) പരീക്ഷകൾക്ക് 15.02.2022 മുതൽ 25.02.2022 വരെ പിഴയില്ലാതെയും 02.03.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 05.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

രണ്ടാം സെമസ്റ്റർ ഐ. എം. എസ് സി. (ജനുവരി 2022) പരീക്ഷകൾക്ക് 10.02.2022 മുതൽ 14.02.2022 വരെ പിഴയില്ലാതെയും 15.02.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 18.02.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

09.03.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

ഒന്നാം വർഷ അഫ്സൽ ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 23.02.2022 വരെ അപേക്ഷിക്കാം. ഗ്രേഡ്കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.


0 comments: