2022, ഫെബ്രുവരി 19, ശനിയാഴ്‌ച

അഞ്ചു ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്ത് പേടിഎം


 ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുമായും എന്‍ ബി എഫ് സികളുമായും സഹകരിച്ച് ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ പേടിഎം ചെറുകിട വ്യാപാരികള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. കോവിഡില്‍ ദുരുതമനുഭവിക്കുന്ന വ്യാപാരികള്‍ക്കു സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈടില്ലാതെയാണ് പേടിഎം തല്‍ക്ഷണ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഉപയോക്താക്കളുടെ സിബില്‍ സ്‌കോറും, മുന്‍കാല വായ്പ ചരിത്രവും പരിഗണിച്ച് വിപണിയില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ പലിശ നിരക്കും പേടിഎം ഉറപ്പു നല്‍കുന്നു. കൂടാതെ സവിശേഷമായ പ്രതിദിന ഇ എം ഐ ഓപ്ഷനുകളും ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

പേടിഎം അല്‍ഗോരിതം ഉപയോഗിച്ച് വ്യാപാരിയുടെ പ്രതിദിന ഇടപാടിനെ അടിസ്ഥാനമാക്കി ക്രെഡിറ്റ് യോഗ്യത നിര്‍ണയിക്കും. ഇതടിസ്ഥാനമാക്കിയാകും വായ്പ വ്യവസ്ഥകളും തുകയും നിശ്ചയിക്കുക. പേടിഎം ഫോര്‍ ബിസിനസ് എന്ന ആപ്പ് വഴിയാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. ആപ്പില്‍ വ്യാപാരികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന മര്‍ച്ചന്റ് ലെന്‍ഡിങ് പ്രോഗ്രാമിന് കീഴിലാകും വായ്പകള്‍ അനുവദിക്കുക. 

പ്രക്രിയ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്തതിനാല്‍, അധിക രേഖകളൊന്നും ആവശ്യമില്ല. വ്യാപാരിക്ക് പേടിഎമ്മിലെ പ്രതിദിന സെറ്റില്‍മെന്റുകളിലൂടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും കൂടാതെ പ്രീ- പേമെന്റുകള്‍ക്കും ചാര്‍ജ് ഈടാക്കില്ല. രണ്ടാംഘട്ടത്തിൽ മുകളില്‍ പറഞ്ഞ വിവരങ്ങള്‍ക്കു പുറമേ ഉപയോക്താവിൻ്റെ പാന്‍ വിവരങ്ങള്‍ നല്‍കണം. സിബില്‍ സ്‌കോറും, മുന്‍കാല ഇടപാട് ചരിത്രവും പരിശോധിക്കുന്നതിനാണിത്. ജനനത്തീയതി, ഇമെയില്‍ എന്നിവയും നല്‍കുക. വിവരങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങള്‍ക്ക് അര്‍ഹമായ വായ്പാ തുകയും തിരിച്ചടവ് വ്യവസ്ഥകളും ലഭ്യമാകും. ഇതു സ്വീകാര്യമാണെങ്കില്‍ വായ്പാ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.


0 comments: