2022, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

റിസർവ് ബാങ്കിൽ 950 ഒഴിവുകൾ; ശമ്പളം 36,091 രൂപ; അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 8

 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ വിവിധ ശാഖകളിലായി 950 അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rbi.org.in വഴി ഫെബ്രുവരി 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 8 ആണ്. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, ചണ്ഡീഗഡ്, ന്യൂഡല്‍ഹി, പട്ന, ജയ്പൂര്‍, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ വിവിധ ഓഫീസുകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡം

  • ഉദ്യോഗാര്‍ത്ഥികൾ 20 നും 28 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 
  • ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദം ഉണ്ടായിരിക്കണം. 
  •  കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ആവശ്യമാണ്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 36,091 രൂപ വരെ ശമ്പളം ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

💧ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ( www.rbi.org.in) സന്ദര്‍ശിച്ച്  Current Vacancies എന്ന പേജ് തുറക്കുക.

💧ഇപ്പോള്‍ ലഭ്യമായ ടാബിലെ ഓപ്ഷനുകളില്‍ നിന്ന്  Vacancies  തിരഞ്ഞെടുക്കുക. 

💧അടുത്തതായി, ഒഴിവുകളുടെ ലിസ്റ്റില്‍ നിന്ന് Recruitment for the post of Assistant കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.

💧തുടര്‍ന്ന് New registrationഎന്നതില്‍ ക്ലിക്ക് ചെയ്ത് അടിസ്ഥാന വിശദാംശങ്ങള്‍ പൂരിപ്പിച്ച് സ്വയം രജിസ്റ്റര്‍ ചെയ്യുക.

💧വിശദാംശങ്ങള്‍ നല്‍കി ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തുകൊണ്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.

💧ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷാ ഫോം സേവ് ചെയ്ത് സൂക്ഷിക്കുക.

💧അവസാനമായി അപേക്ഷാ ഫീസ് അടയ്ക്കുക.

 അപേക്ഷാ ഫീസ്

ഒബിസി, ജനറല്‍ വിഭാഗക്കാര്‍ക്ക് 450 രൂപയും എസ്സി, എസ്ടി, പിഡബ്ല്യുഡി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 50 രൂപയുമാണ് ഫീസ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

പ്രിലിമിനറി പരീക്ഷ, മെയിന്‍സ് പരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് (എല്‍പിടി) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പ്രിലിമിനറി പരീക്ഷയില്‍ മൂന്ന് വിഭാഗങ്ങളുണ്ടാകും - റീസണിങ് എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ഇംഗ്ലീഷ് ഭാഷ എന്നിവയായിരിക്കും അത്.

അതേസമയം, മെയിന്‍സ് പരീക്ഷ അഞ്ച് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് - റീസണിങ്, ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പൊതു അവബോധം എന്നിവയായിരിക്കും ഉള്ളത്.മെയിന്‍സ് പരീക്ഷയ്ക്ക് ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിന്നീട് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് (എല്‍പിടി) നടത്തും. അന്തിമ തിരഞ്ഞെടുപ്പിനായി പരിഗണിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ മൂന്ന് റൗണ്ടുകളും വിജയിക്കണം. പ്രിലിമിനറി പരീക്ഷ മാര്‍ച്ച് 26, 27 തീയതികളിലാണ് നടത്തുക.


0 comments: