2022, ഫെബ്രുവരി 20, ഞായറാഴ്‌ച

ആധാർ കാർഡിലെ മൊബൈൽ നമ്പർ ഇനി വീട്ടുപടിക്കലിരുന്നും മാറ്റാം, ഇങ്ങനെ

ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണമോ? ഇനി വീട്ടുപടിക്കലിരുന്നുകൊണ്ട് തന്നെ ഇതിന് സാധിക്കും. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്റെ സഹായത്തോടെയാണ് ആധാറിലെ മൊബൈൽ നമ്പർ മാറ്റാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കുക. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും (ഐ‌പി‌പി‌ബി) യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) സംയുക്തമായാണ് ഇത്തരമൊരു സേവനം ആരംഭിച്ചത്.

ആധാർ കാർഡ് ഉടമകൾക്ക് മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാം. ഇതുപ്രകാരം പോസ്റ്റ്മാൻ വാതിൽപ്പടിക്കലെത്തി നമ്പർ അപ്‌ഡേറ്റ് ചെയ്യും. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഘൂകരിക്കാനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് പോസ്റ്റ്‌മാൻ‌, ഗ്രാമീൻ‌ ഡാക് സേവക്സ്, ഐ‌പി‌പി‌ബി എന്നിവ വഴി മൊബൈൽ അപ്‌ഡേറ്റ് സേവനം ലഭ്യമാക്കിയത് . ആധാറിൽ‌ മൊബൈൽ‌ നമ്പർ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണം.  യുഐ‌ഡി‌എഐയുടെയും സർക്കാരിന്റെയും സേവനങ്ങളും ആനുകൂല്യങ്ങളും സബ്സിഡിയുമൊക്കെ ലഭ്യമാകുന്നതിന് ഇത് സഹായകമാകും.

0 comments: