പ്രോഗ്രാമുകള്‍
ബി.ഡിസ്.: ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ലതര്‍ ഗുഡ്‌സ്ആന്‍ഡ് ആക്‌സസറീസ് ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍.
ബി.ബി.എ.: റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ച്ചന്‍ഡൈസ്
എം.ഡിസ്.: ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍
എം.ബി.എ.: റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ച്ചന്‍ഡൈസ്
യോഗ്യത
- ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു അഥവാ മൂന്നുവര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ ജയിച്ചവര്‍ക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
- എം. ബി.എ.യ്ക്ക്ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതി.
- എം.ഡിസിന് ഫുട്‌വെയര്‍, ലതര്‍ ഗുഡ്‌സ്, ഡിസൈന്‍, ഫാഷന്‍, ഫൈന്‍ ആര്‍ട്‌സ്,ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം വേണം.
- അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
- അപേക്ഷകര്‍ക്ക് ജൂലായ് ഒന്നിന് 25 വയസ്സ് കവിയരുത്.
എഴുത്തുപരീക്ഷ സെലക്ഷന്‍ പരീക്ഷ ജൂണ്‍ 19ന് നടക്കും. ബാച്ചിലര്‍ കോഴ്‌സുകള്‍ക്ക് 150 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് 175 ചോദ്യങ്ങളും. ടെസ്റ്റില്‍ ഉയര്‍ന്ന റാങ്കുള്ളവര്‍ക്ക് കൗണ്‍സലിങ് വഴി പ്രവേശനം നല്‍കും. മികവ് മാത്രമാണ്പ്രവേശനത്തിന്റെ മാനദണ്ഡം. അപേക്ഷിക്കാന്‍ www.fddiindia.com അഡ്മിഷന്‍ 2022 ലിങ്ക് വഴി ഏപ്രില്‍28 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: നോയിഡ 01204500100, ചെന്നൈ 95006 30114, 94456 70481
മികച്ച പ്ലേസ്‌മെന്റ്
ഭാവനയുള്ളവര്‍ക്ക് അവസരങ്ങളുടെ വലിയലോകമാണ് കാത്തിരിക്കുന്നത്. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ജോലി ഉറപ്പുനല്‍കാനായി പ്ലേസ്‌മെന്റ് സെല്‍ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. മികച്ച ഡിസൈനര്‍ക്ക് 45,000 രൂപ തുടക്കശമ്പളം കിട്ടും. വിദേശത്ത് ഇതിന്റെ മൂന്നിരട്ടിയിലേറെ ലഭിക്കും
0 comments: