എയര്‍ടെലിനൊപ്പം മറ്റ് ടെലികോം കമ്ബനികളെല്ലാം ഈ വര്‍ഷം തന്നെ 25 ശതമാനം വരെ താരിഫ് വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ വരിക്കാര്‍ക്കും ഈ വര്‍ഷവും വന്‍ തിരിച്ചടിയായിരിക്കും. ഈ വര്‍ഷം തന്നെ മറ്റൊരു നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് ഭാരതി എയര്‍ടെല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ഗോപാല്‍ വിറ്റല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സമീപകാല താരിഫ് വര്‍ധനകളുടെ അനന്തരഫലങ്ങള്‍ പരിശോധിച്ച ശേഷമാകും പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുക. '2022-ല്‍ ഏത് സമയവും താരിഫ് വര്‍ധന പ്രതീക്ഷിക്കാം. അടുത്ത മൂന്ന്-നാല് മാസങ്ങള്‍ക്കുനുള്ളില്‍ അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, കാരണം നിലവിലെ നിരക്ക് വര്‍ധനയില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. എങ്കിലും മറ്റൊരു താരിഫ് വര്‍ധനവ് തീര്‍ച്ചയായുമുണ്ടായേക്കും. -അദ്ദേഹം പറഞ്ഞു.
അതേസമയം, ഭാരതി എയര്‍ടെല്‍ അതിന്റെ ഏകീകൃത അറ്റാദായത്തില്‍ 2.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം പാദത്തില്‍ 830 കോടി രൂപയാണ് അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അത് 854 കോടിയായിരുന്നു.
0 comments: