2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

(FEBRUARY 1) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


വിദ്യാഭ്യാസ മേഖലയ്ക്ക് സമ​ഗ്ര പുരോ​ഗതി നൽകി കേന്ദ്രബജറ്റ്

രാജ്യത്ത് ഡിജിറ്റൽ സർവകലാശാലകൾ  നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിലൂടെ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടി. കൂടാതെ ഒരു ക്ലാസ്, ഒരു ടിവി ചാനൽ പദ്ധതി  12-ൽ നിന്ന് 200 ചാനലുകളിലേക്കായി വിപുലീകരിക്കും. കോവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞു.

എം.ബി.ബി.എസ് ഒന്നാം വര്‍ഷ പ്രവേശനം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള എന്‍ട്രന്‍സ് കമ്മിഷണറില്‍ നിന്നും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫെബ്രുവരി 3 മുതല്‍ 7 വരെ രാവിലെ 10 മുതല്‍ 3 വരെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാമ്ബസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ (ഗോള്‍ഡന്‍ ജൂബിലി അലുമിനി ഓഡിറ്റോറിയം) എത്തണം.

പത്താം ക്ലാസ്, പ്ലസ്ടു സാക്ഷരത തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

 സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ഏഴാം ക്ലാസ് പാസായതും 17 വയസ് പൂര്‍ത്തിയായതുമായ വ്യക്തികള്‍ക്ക് പത്താം ക്ലാസ് തുല്യതാ കോഴ്സിലേക്കും പത്താം ക്ലാസ് പാസായതും 22 വയസ് പൂര്‍ത്തിയായതുമായ വ്യക്തികള്‍ക്ക് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരത്തിന് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാകേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു അറിയിച്ചു.

ഇഗ്നോ: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജനുവരി 2022 സെഷനിലേക്കുള്ള അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.കോഴ്‌സുകളുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ് https://ignouadmission.samarth.edu.in/.

ടെക്‌നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ജിനിയറിങ് പി.ജി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ ചെന്നൈയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ((എന്‍.ഐ.ടി.ടി.ടി.ആര്‍.), ഫുള്‍ ടൈം മാസ്റ്റര്‍ ഓഫ് എന്‍ജിനിയറിങ് (എം.ഇ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്. ബിരുദമാണ് പൊതുവായ അടിസ്ഥാനയോഗ്യത.അപേക്ഷകര്‍ക്ക് ടാന്‍സെറ്റ് 2021 അല്ലെങ്കില്‍ ഗേറ്റ് 2019/2020/2021 സ്‌കോര്‍ ഉണ്ടായിരിക്കണം. അപേക്ഷ www.nitttrc.ac.in വഴി ഫെബ്രുവരി മൂന്നുവരെ നല്‍കാം.

ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ 2021-22 അക്കാദമിക വർഷത്തെ പഠനത്തിന് പുതുക്കി നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സ്‌കോളർഷിപ്പ് പുതുക്കുന്നതിന് ഫെബ്രുവരി ഒന്നുമുതൽ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ കൗൺസിൽ വെബ്‌സൈറ്റിൽ(www.kshec.kerala.gov.in) ലഭിക്കും.

കിറ്റ്‌സിന് മികച്ച പ്ലേസ്‌മെന്റ് നേട്ടം

ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിലെ എം.ബി.എ 2019-21 ബാച്ചിലെ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് നേട്ടം.കോവിഡ്  പ്രതിസന്ധിക്കിടയിലും ബാച്ചിലെ 50 ശതമാനത്തിലേറെ വിദ്യാർഥികൾക്ക് യു.എസ്.ടി ഗ്ലോബൽ, ഏണസ്റ്റ് ആൻഡ് യങ്, സ്‌പൈസ് ലാൻഡ്, സിട്രൈൻ ഹോസ്പിറ്റാലിറ്റി, നോർക്ക റൂട്ട്‌സ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റ് ലഭിച്ചു. റിക്രൂട്ട്‌മെന്റ് തുടരുകയാണ്.

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റസ്, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ,്പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകൾ.ksg.keltron.in ൽ അപേക്ഷാഫോം ലഭ്യമാണ്. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

അപേക്ഷാഫോം

കേരളസര്‍വകലാശാല കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന അപേക്ഷാഫോം വില്‍പ്പന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 2022 ഫെബ്രുവരി രണ്ടാം തീയതി മുതല്‍ പുനരാരംഭിക്കുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ എം.എ/എം. എസ്.സി/എം.കോം (2018 അഡ്മിഷന്‍ റെഗുലര്‍,2017 അഡ്മിഷന്‍ സപ്ലിമെന്ററി) മൂന്ന്, നാല് സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷകളുടെ ഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 11 വരെ ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്.

കേരള സര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ (അന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി റെഗുലര്‍, ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 15 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷാ ഫലം

2021 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം) – റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 14 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം. മോഡൽ I (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

 കാലിക്കറ്റ് സർവകലാശാല

സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കി

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠന വകുപ്പില്‍ ഫെബ്രുവരി 4-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കിയതായി വകുപ്പ് മേധാവി അറിയിച്ചു.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി. എസ് സി., ബി. സി. എ. (സപ്ലിമെന്ററി), ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം ഒരു മാസം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 15.02.2022 വരെ അപേക്ഷിക്കാം. ഗ്രേഡ്കാർഡ്/ മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.


0 comments: