2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

(FEBRUARY 15)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 സ്കൂളുകളിൽ ഏപ്രിൽ 10നകം പരീക്ഷ നടത്തുമെന്ന് വി ശിവൻകുട്ടി

ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ പത്തിനകം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  അറിയിച്ചു. മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. അധ്യാപകസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. 21ാം തീയതി മുതല്‍ പൂര്‍ണമായും ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് തീരുമാനം. നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ക്ക് ഭാരമാവുന്ന തരത്തില്‍ തുടരില്ലെന്നും അഭിപ്രായം പറഞ്ഞതിന്റെയോ വിമര്‍ശിച്ചതിന്റെയോ പേരില്‍ അധ്യാപകര്‍ക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. അധ്യാപകരോട് കൂടിയാലോചിക്കാതെ മാര്‍ഗനിര്‍ദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഹോട്ടല്‍ മാനേജ്മെന്റ് ജെ.ഇ.ഇ. മേയ് 28-ന്

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം.-ജെ.ഇ.ഇ. 2022) മേയ് 28-ന് നടത്തും.കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മൊത്തം 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്.അപേക്ഷ nchmjee.nta.nic.in വഴി മേയ് മൂന്നിന് വൈകീട്ട് അഞ്ച് വരെ നല്‍കാം.

തീയതി നീട്ടി

2022 ഫെബ്രുവരിയിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 19 വരെ നീട്ടി.

ഹെൽത്ത് കെയർ മേഖലയിൽ ഓൺലൈൻ പ്രോഗ്രാമുകൾ

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ, സർട്ടിഫിക്കറ്റ് ഇൻ ഹെൽത്ത് കെയർ (ഹോസ്പിറ്റൽ), ക്വാളിറ്റി മാനേജ്‌മെന്റ് എന്നീ ഓൺലൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 8301915397, 9447049125, www.srccc.in.

പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിംഗ് സർവീസ് ക്വാട്ട പ്രവേശനം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിംഗ് കോഴ്‌സിന്റെ സർവീസ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ഡി.എച്ച്.എസ്. വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ 19ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. തിരുവനന്തപുരം, എറണാകുളം നഴ്‌സിംഗ് കോളേജുകളിൽ നിലവിലുള്ള ഓരോ ഒഴിവുകൾ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

സ്‌പോട്ട് അഡ്മിഷൻ

ഭാരത് ഹിന്ദി പ്രചാരകേന്ദ്രം അടൂർ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ  ഫെബ്രവരി 18ന് രാവിലെ 10ന് നടക്കും. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. . വിവരങ്ങൾക്ക്: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട, 04734296496, 8547126028.

‘സ്പ്രിന്റ്’ സെലക്ഷൻ ട്രയൽസ് 21 മുതൽ

സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന നടപ്പാക്കുന്ന അത്ലറ്റിക് പരിശീലന പരിപാടിയായ ‘സ്പ്രിന്റ്’ ലേക്കുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 21 മുതൽ 28 വരെ നടക്കും. വിദ്യാർഥികൾക്ക് sportskeralasprint.in/registration വഴി ഓൺലൈനായും അതത് സെന്ററുകളിലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9746423118, 9526328865.

അം​ഗ​ൻ​വാ​ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി

കു​ഞ്ഞു​ങ്ങ​ളു​ടെ ക​ളി​ചി​രി​ക​ളാ​ലും കു​സൃ​തി​ക​ളാ​ലും അം​ഗ​ൻ​വാ​ടി​കക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അം​ഗ​ൻ​വാ​ടി​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​ശേ​ഷം ഇ​തു​വ​രെ​യും അം​ഗ​ൻ​വാ​ടി​ക​ൾ  അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

പ്രവേശന പരീക്ഷകളുടെ വിജയത്തിനായി വിദ്യാർഥികളെ ഇനി രക്ഷിതാക്കൾക്കും സഹായിക്കാം

ഹൈസ്കൂൾ പഠനം മുതലെ ഐ.ഐ.ടി ജെ.ഇ.ഇ, നീറ്റ്, ബിറ്റ്സാറ്റ് തുടങ്ങിയ  പ്രവേശന പരീക്ഷകൾക്കായി ഒരുങ്ങുന്ന വിദ്യാർഥികളുടെ വിജയത്തിന്അവരുടെ രക്ഷിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയും സഹായവും ഏറെ നിർണയകമാണ്.പ്രവേശന പരീക്ഷകൾക്കായി ഏറ്റവും എളുപ്പമായ രീതിയിൽ എങ്ങനെ വിദ്യാർഥികൾക്ക് ഒരുങ്ങാമെന്നും അതിൽ രക്ഷിതാളുടെ പങ്കും വിശദമാക്കുന്നതിനായി സൗജന്യ ഓൺലൈൻ ഓറിയന്‍റേഷൻ ശിൽപശാല സംഘടിപ്പിക്കുന്നു.സൗജന്യമായി രജിസ്ട്രർ ചെയ്യാനായി: www.madhyamam.com/webinar .

ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് പ്ലസ് ടു ആണ് യോഗ്യത. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ഇന്റേണ്‍ഷിപ്പും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 2325102, wvvw. srccc.in

യുവതികള്‍ക്ക് ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ്

ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികള്‍ക്ക് സബ്‌സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പഠിക്കാന്‍ അവസരം. 216 മണിക്കൂര്‍ (ആറു മാസം) ദൈര്‍ഘ്യമുള്ള കോഴ്‌സ് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി നടത്തുന്ന ഈ കോഴ്‌സിന്റെ ഫീസിന് 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. പഞ്ചായത്തു പരിധിയില്‍ താമസിക്കുന്ന ബിരുദധാരികളായ യുവതികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രായ പരിധി – 26 വയസ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് –
6282326560, 9495999668. https:// asapkerala.gov.in/course/graphic-designer/

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ എം.കോം. സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് (പ്രീവിയസ് ആന്റ് ഫൈനല്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ ആഗസ്റ്റ് 2021 പരീക്ഷ 2022 ഫെബ്രുവരി 21 മുതല്‍ ആരംഭിക്കുന്നതാണ്. അപേക്ഷകര്‍ അതാത് കോളേജുമായി ബന്ധപ്പെടേണ്ടതാണ് വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ./ ബി.എസ്‌സി./ബി.കോം. ഫെബ്രുവരി 2022 ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പരീക്ഷകളുടെ (2020 അഡ്മിഷന്‍) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 7 മുതല്‍ നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. വിദൂരവിദ്യാഭ്യാസം (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2019, 2018 അഡ്മിഷന്‍) (2018 സ്‌കീം) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 22 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തിയതി

കേരളസര്‍വകലാശാല 2022 ജനുവരി 14, 17, 19, 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി) (റെഗുലര്‍ 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2015 – 2018 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014 അഡ്മിഷന്‍) പരീക്ഷകള്‍ യഥാക്രമം 2022 ഫെബ്രുവരി 21, 23, 25, 28, മാര്‍ച്ച് 02 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ 2022 ഫെബ്രുവരി 21 മുതല്‍ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്, വൈവ വോസി

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് എസ്.ഡി.ഇ. (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ മൈനര്‍ പ്രോജക്ട്, വൈവാവോസി പരീക്ഷകള്‍ മാര്‍ച്ച് 5 ന് കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വെച്ച് നടത്തുന്നതാണ്.

പി.എച്ച്ഡി. രജിസ്ട്രഷന്‍ -പ്രൊഫൈല്‍ അപ്‌ഡേഷന്‍

കേരളസര്‍വകലാശാല ജനുവരി 2022 സെഷന്‍ മുതലുള്ള പി.എച്ച്ഡി. രജിസ്‌ട്രേഷനുകള്‍ പുതിയ പോര്‍ട്ടല്‍ വഴിയായതിനാല്‍ പ്രസ്തുത സെക്ഷനില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെ ഗവേഷണത്തിന് അനുവദിക്കുന്നതിനായി ഇനിയും പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത അംഗീകൃത റിസര്‍ച്ച് ഗൈഡുകളും സര്‍വകലാശാല അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും ഈ മാസം 18 ന് മുന്‍പായി അവരുടെ പ്രൊഫൈല്‍ അപ്‌ഡേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷാ ഫലം

2020 നവമ്പറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ – എം.എ. സോഷ്യോളജി (പ്രൈവറ്റ് ) റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ്, 2018 അദാലത്ത് – മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള 2015 അഡ്മിഷൻ മുതലുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ ഓൺലൈനായി സ്വീകരിക്കും. 2015 അഡ്മിഷന് മുൻപുള്ളവർ നിശ്ചിത ഫീസടച്ച് അപേക്ഷകൾ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. ഇതിനായുള്ള അപേക്ഷാ ഫോറം 30 രൂപാ നിരക്കിൽ സർവ്വകലാശാല പരീക്ഷാ സ്റ്റോറിൽ ലഭിക്കും. അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്നവർ 30 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്സൈറ്റിലെ സ്റ്റുഡൻ്റ്സ് പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും .

ബി-ടെക് പരീക്ഷ

ഫെബ്രുവരി 28ന് നടക്കുന്ന ബി.ടെക് – ഇ. ഐ, ഐ.സി. ബ്രാഞ്ചുകളുടെ – നാലാം സെമസ്റ്റർ – പുതിയ സ്കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്സി ചാൻസ് പരീക്ഷയിൽ ഇലക്ട്രോണിക് ഡിവൈസസ് ആൻ്റ് സർക്യൂട്ട്സ് II, മെക്കാനിക്കൽ എഞ്ചിനിയറിംഗ്‌ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി ഓപ്പറേഷൻസ് റിസർച്ച് ആൻറ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് – 2019 അഡ്മിഷൻ – ഇംപ്രൂവ്മെൻ്റ് / സപ്ലിമെൻ്ററി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി 17 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷ ഫെബ്രുവരി 22ലേക്കും ഫെബ്രുവരി 18 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ – ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി 2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ സപ്ലിമെൻ്ററി പരീക്ഷകളും

മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി 2015- 2017 അഡ്മിഷൻ – സപ്ലിമെൻ്ററി/ 2014 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/ 2013 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ്/ 2013 ന് മുൻപുള്ള അഡ്മിഷൻ – മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഏഴാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി 2010 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/2009 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ് / 2008 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഫെബ്രുവരി 23ലേക്കും മാറ്റി.

കാലിക്കറ്റ് സർവകലാശാല

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക പ്രസിദ്ധീകരിച്ചു

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

ടൈംടേബിൾ

22.02.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. റെഗുലർ/ സപ്ലിമെന്ററി, മെയ് 2021 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

16.03.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. റെഗുലർ, നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക/വാചാ പരീക്ഷകൾ

രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ജൂണ്‍ 2021 വാചാ പരീക്ഷ 16.02.2022 നും, എം. രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം.കോം. ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ജൂണ്‍ 2021 വാചാ പരീക്ഷ 18.02.2022 നും താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ച് നടക്കും. ടൈംടേബിള്‍ വെബ്സൈറ്റിൽ‍ ലഭ്യമാണ്.

മൂന്നാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), ഒക്റ്റോബർ 2021 പ്രായോഗിക പരീക്ഷ 18.02.2022 ന് രാവിലെ 9 മണിക്ക് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടക്കും.

അഞ്ചാം സെമസ്റ്റർ ബി. എ. ഭരതനാട്യം ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പ്രായോഗിക പരീക്ഷ 17.02.2022, 18.02.2022 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടക്കും.

ബി. എസ് സി. കംപ്യൂട്ടർ സയൻസ് പ്രായോഗിക പരീക്ഷകൾ

ബി. എസ് സി. കംപ്യൂട്ടർ സയൻസ് പ്രോഗ്രോമിന്റെ ചുവടെ നൽകിയ പ്രായോഗിക പരീക്ഷകൾ 17.02.2022, 18.02.2022, 21.02.2022 തീയതികളിൽ അതാതു കോളേജുകളിൽ വച്ച് നടക്കും:

രണ്ടാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി, ഏപ്രിൽ 2021

രണ്ടും നാലും അഞ്ചും ആറും സെമസ്റ്റർ മേഴ്‌സി ചാൻസ്, നവംബർ 2019/ മെയ് 2020

ആറാം സെമസ്റ്റർ കോവിഡ് സ്പെഷ്യൽ, ഏപ്രിൽ 2021

രണ്ടാം സെമസ്റ്റർ റെഗുലർ (സ്പെഷ്യൽ), ഏപ്രിൽ 2020

വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.


0 comments: