2022, ഫെബ്രുവരി 20, ഞായറാഴ്‌ച

(FEBRUARY 20)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 ക്ലാസുകള്‍ നാളെ മുതല്‍ പൂര്‍ണതോതില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ സ്‌കൂളുകള്‍പൂര്‍ണമായും സാധാരണ സ്ഥിതിയിലേക്ക് മടങ്ങുന്നു. തിങ്കളാഴ്ച 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നിച്ച് സ്‌കൂളുകളിലെത്തും. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷം വിദ്യാര്‍ഥികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമുണ്ട്. സ്കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

നുവാൽസിൽ എക്സിക്യൂട്ടീവ് എൽഎൽഎം: ഇപ്പോൾ അപേക്ഷിക്കാം

കൊച്ചിയിലെ നിയമ സർവകലാശാലയായ നുവാൽസ് ആരംഭിക്കുന്ന എക്സിക്യൂട്ടീവ് എൽ എൽ എം പ്രോഗ്രാമിന് മാർച്ച് 15 വരെ അപേക്ഷിക്കാം. ആകെയുള്ള 15 സീറ്റിൽ ന്യായാധിപർ, അഭിഭാഷകർ , എന്നിവർക്കായി 35 ശതമാനം വീതവും പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 20 ശതമാനവും സ്വകാര്യ മേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 10 ശതമാനവും സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.nuals.ac.in/) സന്ദർശിക്കുക.

എംടെക് ഡിഫൻസ്‌‌ ടെക്നോളജിയും സിവിൽ–സ്ട്രക്ചറൽ എൻജിനീയറിങ്ങും പഠിയ്ക്കാം കുസാറ്റിൽ

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകളിലേക്കു മാർച്ച് 7 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത അഡ്മിഷൻ ടെസ്റ്റ് മേയ് 15, 16, 17 തീയതികളിലാണ്. ബയോ–എത്തിക്സിൽ 5 വർഷ മാസ്റ്റേഴ്സ്, എംടെക് ഡിഫൻസ്‌‌ ടെക്നോളജി/സിവിൽ–സ്ട്രക്ചറൽ എൻജിനീയറിങ് എന്നീ പുതിയ കോഴ്സുകളുണ്ട്.പിഎച്ച്ഡി.ഡിപ്ലോമ, സർട്ടിഫിക്കറ്റ്, പോസ്റ്റ് ഡോക്ടറൽ അപേക്ഷകൾക്ക് ഓഫ്‌ലൈൻ രീതി മാത്രം.കോഴ്സ് വിശദാംശങ്ങൾ വെബ്സൈറ്റിൽ.admissions@cusat.ac.in...0484–2577100.

എംഡി– പിഎച്ച്ഡി ഇരട്ടബിരുദം നേടാം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന്

ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ശ്രദ്ധേയമായ പരിഷ്കാരങ്ങൾ.2022 ജെഇഇ അഡ്വാൻസ്ഡിലെ റാങ്കു നോക്കിയായിരിക്കും സിലക്‌ഷൻ. ഫെലോഷിപ് ലഭ്യമാണ്. വിവരങ്ങൾക്ക്  : www.iisc.ac.in.

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് പരീക്ഷാഫലം അറിയാം. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഈ വര്‍ഷം പരീക്ഷ നടന്നത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 2020, ജൂണ്‍ 2021  സമയങ്ങളില്‍ നടക്കേണ്ട പരീക്ഷ നവംബര്‍ 2021 - ജനുവരി 2022 നും ഇടയിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് നടത്തിയത്. വിശദവിരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ugcnet.nta.nic.in/ , https://www.nta.ac.in/.

നെസ്റ്റ് ജൂൺ 18ന്; അപേക്ഷ 21 മുതൽ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (നൈസർ) ഭുവനേശ്വർ, യൂനിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAB CEBS) മുംബൈ എന്നീ സ്ഥാപനങ്ങളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിനായുള്ള നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022)ജൂൺ 18ന് നടത്തും. രാവിലെ ഒമ്പതു മുതൽ ഉച്ച 12.30 വരെയും ഉച്ചക്കുശേഷം .2.30 മുതൽ ആറു വരെയും രണ്ടു സെഷനുകളായാണ് പരീക്ഷ. വിജ്ഞാപനം, ഇൻഫർഫർമേഷൻ ബ്രോഷർ www.nestexam.inൽ.

ഐ ഐ എസ് സി ബാംഗ്ലൂരിൽ ബി.ടെക്. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി ) ബെംഗളൂരു മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്ങിൽ ബി.ടെക്. പ്രോഗ്രാം തുടങ്ങുന്നു. വിവരങ്ങളുടെ ജനറേഷൻ, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ, യൂട്ടിലൈസേഷൻ, വിവരങ്ങൾ കൈകാര്യം ചെയ്യാൻവേണ്ട ഉയർന്ന തലങ്ങളിലുള്ള കംപ്യൂട്ടേഷണൽ, മാത്തമാറ്റിക്കൽ, ഡേറ്റാ അനലറ്റിക്സ് നൈപുണികൾ തുടങ്ങിയവയുടെ പഠനങ്ങൾ ഉൾപ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയുടെ പ്രാധാന്യം പരിഗണിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നത്.വിവരങ്ങൾക്ക് https://iisc.ac.in/admissions/

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല 

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 24 മുതല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്), ഡിസംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഫെബ്രുവരി 1 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (സി.ആര്‍.) ബി.പി.എ. (മൃദംഗം), ഡിസംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 22 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ച് 14 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 26 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 3 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 24 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 3 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം, റെഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് ഫെബ്രുവരി 26 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 3 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

അപേക്ഷ തീയതി

പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്)/ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (അഫിലിയേറ്റഡ് കോളേജ്) കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ – (2020 അഡ്മിഷൻ), രണ്ടാം സെമസ്റ്റർ – (2019 അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ – (2018 അഡ്മിഷൻ), ഏഴാം സെമസ്റ്റർ – (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ പരീക്ഷ

2021 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.ടി സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് – റെഗുലർ / സപ്ലിമെന്ററി /മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുൻപുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രാളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2010 മുതല്‍ 2014 വരെ പ്രവേശനം എം.എസി.എ. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഒന്നു മുതല്‍ നാല് വരെ സെമസറ്ററുകളില്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും മാര്‍ച്ച് 15-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ – രജിസ്‌ട്രേഷന്‍ ഫീസുകളെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 15-ന് തുടങ്ങും.

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷയും 23-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 2 വരെയും 170 രൂപ പിഴയോടെ 4 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

സി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2018 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 പരീക്ഷയുടെയും അവസാന വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് (എസ്.ഡി.ഇ.) ഏപ്രില്‍ 2020 പരീക്ഷയുടെയും എം.എസ് സി. ഇലക്‌ട്രോണിക്‌സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണയ ഫലവും പ്രസിദ്ധീകരിച്ചു.



0 comments: