2022, ഫെബ്രുവരി 23, ബുധനാഴ്‌ച

(FEBRUARY 23)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പാഠം തീർന്നില്ല; ഫോക്കസ്​ ഏരിയ ഇല്ലാതെ സ്കൂൾ വാർഷിക പരീക്ഷ

പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കാ​തെ​യും ഫോ​ക്ക​സ്​ ഏ​രി​യ സ​മ്പ്ര​ദാ​യ​മി​​ല്ലാ​തെ​യും സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്തു​ന്നു. മാ​ർ​ച്ച്​ അ​വ​സാ​നം വ​രെ അ​ധ്യ​യ​നം ന​ട​ത്തി ഏ​പ്രി​ൽ ആ​ദ്യം ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത് വരെ  ക്ലാ​സു​ക​ളു​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​നാ​ണ്​ ​പൊ​തു​വി​ദ്യാ​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇ​തി​ൽ പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന്​​ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.പ​കു​തി പാ​ഠ​ങ്ങ​ൾ​പോ​ലും പ​ഠി​പ്പി​ച്ചു​തീ​രാ​ത്ത ക്ലാ​സു​ക​ൾ​ക്ക്​ പാ​ഠ​പു​സ്ത​കം മൊ​ത്ത​ത്തി​ൽ പ​രി​ഗ​ണി​ച്ചാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​ത്.

എസ്എസ്എൽസി, പ്ലസ്ടു പാഠഭാഗങ്ങൾ ഒരാഴ്ചക്കുള്ളിൽ പഠിപ്പിച്ചു തീർക്കണം : മന്ത്രി വി.ശിവൻകുട്ടി

എസ്എസ്എൽസി, പ്ലസ്ടു പാഠഭാഗങ്ങൾ ഒരാഴ്ചക്കുള്ളിൽ പഠിപ്പിച്ചു തീർക്കണമെന്നു സ്കൂളുകൾക്കു നിർദേശം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 28നു മുൻപ് പാഠഭാഗങ്ങൾ തീർത്ത ശേഷം റിവിഷൻ നടത്തണം.ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രഥമാധ്യാപകൻ മുഖേന വിദ്യാഭ്യാസ ഓഫിസർക്ക് നൽകണം.

CBSE, CISCE Board Exams SC : ബോര്‍ഡ് പരീക്ഷകള്‍ ഓഫ് ലൈന്‍ ആക്കുന്നതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി 

10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്ലൈനായി നടത്തുന്നതിരേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി  സുപ്രീം കോടതി തള്ളി. പരീക്ഷയുടെ നിയമങ്ങളും തീയതികളും ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ ഹര്‍ജി നല്‍കിയതിനെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹര്‍ജിക്കാര്‍ക്ക് രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചു. ഭാവിയില്‍ ഇത്തരം ഹര്‍ജികള്‍ വന്നാല്‍ ഹരജിക്കാരന് ചെലവ് ചുമത്തുമെന്നും കോടതി താക്കീതു നല്‍കി. 

ഫോക്കസ് ഏരിയക്കു പുറത്തുനിന്ന്‌ ചോദ്യം വരും -മന്ത്രി ശിവൻകുട്ടി

അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷകൾക്കും മത്സരാധിഷ്ഠിതമായി പ്രവേശനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാനും മുഴുവൻ പാഠഭാഗങ്ങളും അറിഞ്ഞിരിക്കുന്നത് അനിവാര്യമായതിനാലാണ് ഫോക്കസ് ഏരിയക്കുപുറമേയുള്ള ഭാഗങ്ങൾകൂടി പഠിക്കാൻ നിർദേശിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി.

സിമാറ്റ്, ജിപാറ്റ് പ്രവേശന പരീക്ഷകൾക്ക് മാർച്ച് 17 വരെ രജിസ്റ്റർ ചെയ്യാം

നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) നടത്തുന്ന സിമാറ്റ് ജിപാറ്റ്  പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള കാലാവധി  മാർച്ച് 17 വരെ. മാനേജ്മെന്റ് പ്രോഗ്രാമുകളിലെ സെലക്‌ഷനു ‘സിമാറ്റും’ എംഫാം സിലക്‌ഷനു ‘ജിപാറ്റും’ നടത്തുന്നത്. പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. സിമാറ്റ്എഐസിടിഇ അഫിലിയേഷനുള്ളതടക്കമുള്ള ബിസിനസ് സ്കൂളുകളിലെ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിനു സിമാറ്റ്–സ്കോർ സഹായകമാണ്.

ലിറ്റിൽ കൈറ്റ്‌സ് പുതിയ യൂണിറ്റുകൾക്കും അംഗത്വത്തിനും അപേക്ഷിക്കാം

പൊതു വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കാണ് യൂണിറ്റ് അനുവദിക്കുന്നത്. വിദ്യാലയങ്ങളിലെ ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, കമ്പ്യൂട്ടർ ലാബിന്റെ തൽസ്ഥിതി, സ്‌കൂൾ വിക്കി പേജിന്റെ പരിപാലനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും രജിസ്‌ട്രേഷൻ നൽകുന്നത്. താല്പര്യമുള്ള വിദ്യാലയങ്ങൾ kite.kerala.gov.in ലെ Little KITEs എന്ന ലിങ്ക് വഴി   ‘സമ്പൂർണ’  യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫെബ്രുവരി 28 നകം അപേക്ഷ സമർപ്പിക്കണം. 

മെഡിക്കൽ പി.ജി. രണ്ടാം അലോട്ട്മെന്റ്

തിരുവനന്തപുരം: മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് 26-ന് പ്രവേശന പരീക്ഷാകമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

യു.ജി.സി.യുടെ പി.ജി. ‘ഇ-കോഴ്‌സുകൾ’ വരുന്നു

സ്വകാര്യ വിദ്യാഭ്യാസ ആപ്പുകളുമായി (എജ്യു-ടെക് ആപ്പുകൾ) ചേർന്ന് ബിരുദ-ബിരുദാനന്തര ഇ-കോഴ്‌സുകൾ ആരംഭിക്കുമെന്ന് യു.ജി.സി.നിലവിലുള്ള കോഴ്‌സുകളിലെ പാഠ്യപദ്ധതിക്ക്‌ വിദ്യാഭ്യാസ ആപ്പുകളിൽനിന്ന് വിവരം ശേഖരിക്കുന്നതിനൊപ്പം പുതിയ ഓൺലൈൻ കോഴ്‌സുകളും ആരംഭിക്കാനാണ് പരിപാടിയെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് കലാലയത്തിലെത്താതെ റെഗുലർ കോഴ്‌സുകളുടെ ഭാഗമാകാമെന്നതാണ് ‘ഇ-കോഴ്‌സി’ന്റെ പ്രത്യേകത.

ഡി.എൻ.ബി. പോസ്റ്റ്‌ എം.ബി.ബി.എസ്‌. പ്രവേശനം

തിരുവനന്തപുരം: ഡി.എൻ.ബി.പോസ്റ്റ്‌ എം.ബി.ബി.എസ്‌./ഡി.എൻ.ബി.പോസ്റ്റ്‌ ഡിപ്ലോമ, സ്റ്റേറ്റ്‌ ഇൻസർവീസ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്‌ പ്രവേശന പരീക്ഷാ കമ്മിഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഡി.എൻ.ബി.പോസ്റ്റ്‌ എം.ബി.ബി.എസ്‌./ഡി.എൻ.ബി. പോസ്റ്റ്‌ ഡിപ്ലോമ, സ്റ്റേറ്റ്‌ ഇൻസർവീസ്‌ ക്വാട്ട സീറ്റുകളിലേയ്ക്കുള്ള ഓപ്‌ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്‌. അവസാന തീയതി ഫെബ്രുവരി 27. ഹെൽപ്‌ലൈൻ നമ്പർ : 0471 2525300.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി. എഡ് (2013 സ്‌കീം മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരി ശോധനയ്ക്കും മാര്‍ച്ച് 4 വരെ അപേക്ഷിക്കാവുന്നതാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2021 ഓഗസ്റ്റ് മാസം നടത്തിയ എം.എ എക്കണോമിക്‌സ് ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളുടെ (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ യത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 3 വരെ അപേക്ഷിക്കാവുന്നതാണ്. 

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ ഹിന്ദി 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് നാലുവരെ അപേക്ഷിക്കാവുന്നതാണ് .

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മാര്‍ച്ച് 3. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബര്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം ഹിയറിംഗ് ഇമ്പയേര്‍ഡ് (2013 സ്‌കീം റെഗുലര്‍/ സപ്ലിമെന്ററി ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ഓഗസ്റ്റ് മാസം നടത്തിയ എം.എ ഇംഗ്ലീഷ് (2019 അഡ്മിഷന്‍ റെഗുലര്‍ 2017 & 2018 അഡ്മിഷന്‍ -സപ്ലിമെന്ററി, 2018 അഡ്മിഷന്‍-ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 3 വരെ അപേക്ഷിക്കാം വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി 2022 ഫെബ്രുവരി മാസം 24, 25, 26 തീയതികളില്‍ ഋഖ ത (പത്ത്) എത്തിച്ചേരേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസം 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ (റെഗുലര്‍ 2020 സ്‌കീം/ സപ്ലിമെന്ററി 2014 സ്‌കീം/ 2017 അഡ്മിഷന്‍ 2018 സ്‌കീം/ 2018 & 2019 അഡ്മിഷന്‍) പരീക്ഷകളില്‍ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 31.

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ (മാര്‍ച്ച് 2022) – 2018 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. സ്‌പെഷ്യല്‍ പരീക്ഷ, ഒക്‌ടോബര്‍ 2020 പരീക്ഷ ഫെബ്രുവരി 28 മുതല്‍ ആരംഭിക്കുന്നതാണ്. അപേക്ഷകര്‍ അതാത് കോളേജുമായി ബന്ധപ്പെടേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എംജി സർവകലാശാല

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് നാലിനും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേർണിങ് ഡിസ്സെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 28 മുതൽ മാർച്ച് എട്ട് വരെ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ – റെഗുലർ / 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് എട്ടിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2022-22 ബാച്ച് – റെഗുലർ, സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ പി.എച്ച.ഡി. കോഴ്‌സ് വർക്ക് (2018, 2019 അഡ്മിഷൻ – മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ മലയാളം / ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി), എം.ഫിൽ തീയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ് – ഫാക്കൽറ്റി) (സി.എസ്.എസ്. – 2019-2020) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ ബി.ഫാം – സപ്ലിമെന്ററി (2016 അഡ്മിഷൻ – പുതിയ സ്‌കീം, 2016 ന് മുൻപുള്ള അഡ്മിഷൻ – പഴയ സ്‌കീം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2016 അഡ്മിഷന് മുൻപുള്ള പഴയ സ്‌കീം വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 370 രൂപ ഫീസ് സഹിതം മാർച്ച് നാലിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. 2016 അഡ്മിഷന് മുൻപുള്ള പഴയ സ്‌കീം വിദ്യാർത്ഥികളും 2016 അഡ്മിഷൻ പുതിയ സ്‌കീം വിദ്യാർത്ഥികളും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപ ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ മാർച്ച് നാലിനകം അപേക്ഷ സമർപ്പിക്കണം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ആന്റ് ഇംപയര്‍മെന്റ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 7 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 2 വരെ നീട്ടി. 170 രൂപ പിഴയോടെ മാര്‍ച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം.

കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഫെബ്രുവരി 26, 27 തീയതികളിൽ (ശനി,ഞായർ -10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദാംശങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ

ടൈംടേബിൾ

08.03.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി., മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയഫലം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം., മാർച്ച് 2021 പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വൈബ്സൈറ്റിൽ ലഭ്യമാണ്.



0 comments: