എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നോൺ ഫോക്കസ് ഏരിയയിൽനിന്നു 30% മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അധ്യാപക സംഘടനാ യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മുൻകൂട്ടി പറയാതെ പെട്ടെന്നു വരുത്തിയ പരിഷ്കാരം പിൻവലിക്കണമെന്ന ആവശ്യത്തിനു വഴങ്ങേണ്ടെന്നാണു സർക്കാർ തീരുമാനം.
നീറ്റ് പിജി കൗൺസിൽ രണ്ടാംഘട്ട കൗൺസിലിങ് ഇന്നുമുതൽ
മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ നീറ്റ് യുജി കൗൺസിലിംഗിന്റെ രണ്ടാംഘട്ട രജിസ്ട്രേഷൻ പ്രക്രിയ ഇന്ന് മുതൽ ആരംഭിക്കും. സ്വയം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. mcc.nic.in. എന്ന സെെറ്റിൽ വിശദവിവരങ്ങൾ ഉണ്ടായിരിക്കും.
സൗരോർജ നൈപുണ്യ പരിശീലനം: അപേക്ഷ ക്ഷണിച്ചു
ഇലക്ട്രീഷ്യൻമാർക്കുള്ള രണ്ട് ദിവസത്തെ സൗരോർജ നൈപുണ്യ പ്രത്യേക പരിശീലന പരിപാടിയിലേക്ക് അനെർട്ട് അപേക്ഷ ക്ഷണിച്ചു. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷികാം. പത്താം ക്ലാസും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റിസ്/ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.anert.gov.in/node/709 എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 28. ഫോൺ: 9188119431, 18004251803.
ഡി.ഫാം സപ്ലിമെന്ററി പരീക്ഷ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് I സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 16 മുതൽ നടത്തും. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ ഫെബ്രുവരി 22ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ www.dme.kerala.gv.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
കാവ്യകേളി പരിശീലനം
കവിതാപരിചയം, ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളില്‍ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ കാവ്യകേളി പരിശീലനം ആരംഭിക്കുന്നു.10 വയസ്സിനും 25 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്സ് ആപ്പ്, ഫെയ്സ്ബുക്ക് (https://www.facebook.com/Vyloppilli/) ഗ്രൂപ്പില്‍ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗ്ഗമോ (വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നാളന്ദ, നന്തന്‍കോട്, തിരുവനന്തപുരം-3) directormpcc@gmail.com എന്ന ഇ-മെയിലിലോ ഫെബ്രുവരി 25ന് മുന്‍പ് ലഭിക്കണം.
ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് പ്ലസ് ടു ആണ് യോഗ്യത. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ഇന്റേണ്‍ഷിപ്പും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 2325102, wvvw.srccc.in
സിവിൽ സർവീസ് അഭിമുഖ പരിശീലനം
യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന പരിപാടി മാർച്ച് ഒന്നിന് ആരംഭിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 27നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2313065, 2311654, 8281098862. ഇ-മെയിൽ: directorccek@gmail.com
ഐ.ടി.ഐ ഗ്രിവൻസ് പോർട്ടൽ
2014 മുതൽ NCVT MIS പ്രകാരം അഡ്മിഷൻ നേടിയ ട്രെയിനികളുടെ ഐ.ടി.ഐ സർട്ടിഫിക്കറ്റുകളിൽ പ്രൊഫൈൽ സംബന്ധമായ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രിവൻസ് പോർട്ടൽ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുത്തലുകൾ ആവശ്യമുള്ളവർ ഉടൻതന്നെ DGT വെബ്‌സൈറ്റിൽ https://dgt.gov.in/servicedesk/users/index.phd എന്ന ലിങ്കിൽ ഗ്രിവൻസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഗ്രാമീണ സ്ത്രീകൾക്കായി ഗ്രാഫിക് ഡിസൈന്‍ കോഴ്സ്
ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കായി അസാപ് കേരള നടത്തുന്ന ഗ്രാഫിക് ഡിസൈനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 26 വയസിൽ താഴെയുള്ള ബിരുദധാരികളായ വനിതകൾക്ക് അപേക്ഷിക്കാം. 16000 രൂപയാണ് കോഴ്സ് ഫീസ്. നബാർഡ് സബ്‌സിഡിയോടെ 8000 രൂപയ്ക്കാണ് നടത്തുന്നത്. അവസാന തീയതി ഫെബ്രുവരി 21. ഫോൺ: 9747793478
അപേക്ഷ തിയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് ബിരുദമാണ് യോഗ്യത. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ നന്താവനം എസ്. ആർ. സി. ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www. srcc.in , 0471-2325101, 2325102, 9447471600
സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദേശീയ ഉപജീവന മിഷന്‍ നടത്തുന്ന അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ്, (വിദ്യാഭ്യസ യോഗ്യത: പ്ലസ് ടൂ വിത്ത് കോമേഴ്‌സ് അല്ലെങ്കില്‍ ബികോം ബിബിഎ / ഡിഗ്രി വിത്ത് എക്കണോമിക്‌സ്, രണ്ടു മാസ സൗജന്യ കോഴ്‌സിലേക്ക് കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും (ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവും 35 വയസുവരെ പ്രായമുള്ളവരില്‍നിന്നും) ഒഴിവുള്ള ഏതാനും സിറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ഫോണ്‍ 8547249107, 04868 250160, 9447036714, 9744251846.
സ്‌പോട്ട് അഡ്മിഷന്‍
കേരള വിദ്യാഭ്യാസവകുപ്പിന്റെ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡൂക്കേഷന്‍ (ഹിന്ദി) അധ്യാപക കോഴ്‌സിന്റെ മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 18 ന് നടക്കും. ഫോണ്‍-04734 296496, 8547126028, 9446321496.
ഐസിഫോസ്സ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് കേരളസര്‍ക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷിക്കാം.പൈത്തണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീന്‍ ലേണിംഗ് എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ https://icfoss.in/events എന്ന വെബ്‌സൈറ്റിലൂടെ 2022 ഫെബ്രുവരി 26 നകം അപേക്ഷിക്കണം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി റെഗുലര്‍ (2019 അഡ്മിഷന്‍), ഇംപ്രൂവ്‌മെന്റ് (2018 അഡ്മിഷന്‍) സപ്ലിമെന്ററി (2017 & 2018 അഡ്മിഷന്‍), ജൂലൈ 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല കോവിഡ്-19 കാരണം മാറ്റിവച്ച എം.സി.എ. (2011 സ്‌കീം) ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്), എം.സി.എ. (2015 സ്‌കീം) രണ്ടാം സെമസ്റ്റര്‍ (സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.വി.എ. ആര്‍ട്ട്ഹിസ്റ്ററി പരീക്ഷകള്‍ ഫെബ്രുവരി 23 ലേക്കും പെയിന്റിംഗ് പരീക്ഷകള്‍ ഫെബ്രുവരി 25 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത പരീക്ഷകളുടെ ‘ഡെസര്‍ട്ടേഷന്‍’ സര്‍വകലാശാലയില്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 18. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇലക്ടീവ് പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 14, 16, 18 തീയതികളില്‍ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടത്തുന്നതാണ്. പരീക്ഷാസമയം രാവിലെ 10 മണി. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എംജി സർവകലാശാല
പരീക്ഷ മാറ്റി
ഫെബ്രുവരി 18 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) പരീക്ഷ ഫെബ്രുവരി 23 ലേക്ക് മാറ്റി.
അപേക്ഷാതീയതി
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 23 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 30 രൂപ നിരക്കിൽ അപേക്ഷാഫോറത്തിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രവേശന തീയതി നീട്ടി
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ 2021-23 അധ്യയന വർഷത്തെ എം.എഫ്.എ. കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന തീയതി നീട്ടി. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 23 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പെറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.
പരീക്ഷാ ഫലം
2021 നവമ്പറിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ് (റഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും http://www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2020 നവമ്പറിൽ നടന്ന എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് ) മൂന്ന്, നാല് സെമസ്റ്റർ ( 2019 അഡ്മിഷൻ – റഗുലർ/സപ്ലിമെൻററി / മേഴ്സി ചാൻസ്) എം.എ. ഇംഗ്ലീഷ് (കോളേജ് സ്റ്റഡി – അദാലത്ത് മേഴ്സി ചാൻസ് – 2018 )പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. 2015 മുതൽ അഡ്മിഷൻ നേടിയവർ നിശ്ചിത തീയതിക്കകം അപേഷ ഓൺലൈനായി സമർപ്പിക്കണം.
2021 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ ( 2019 അഡ്മിഷൻ – റഗുലർ , 2013 മുതൽ 2018 വരെയുള്ള അഡ്‌മിഷൻ – സപ്ലിമെൻററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും.
2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (ലോ ഫാക്കൽറ്റി, സി.എസ്.എസ്. 2019-2024 ബാച്ച് – റെഗുലർ, 2018-2023 ബാച്ച് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷാഫലം
2021 ഡിസംബർ 11, 12 തീയതികളിൽ സി.എം.എസ്. കോളേജിൽ നടന്ന പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു.
കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപക പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രം ശാസ്ത്ര, സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍ക്കായി ‘ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് കോഴ്‌സ് ഡിസൈന്‍’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9048356933, 9447247627
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക
രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 3-നും ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 25-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഉറുദു ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും.
കോണ്‍ടാക്ട് ക്ലാസ്സുകള്‍
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 26 02 2022 ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ലാസിന് ഹാജരാകണം.
0 comments: