2022, ഫെബ്രുവരി 26, ശനിയാഴ്‌ച

(FEBRUARY 26)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 സിബിഎസ്ഇ 10, 12 പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 മുതൽ; മാർക്കുകൾ ക്ലാസ് അവസാനിക്കുന്നതിനു മുൻപ് അപ്‌ലോഡ് ചെയ്യണം

സിബിഎസ്ഇ 10,12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26ന് ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കണമെന്നും ക്ലാസ് പരീക്ഷ തുടങ്ങുന്നതിനു 10 ദിവസം മുൻപു പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 12–ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്കു പുറത്തുനിന്നു നിരീക്ഷകരുണ്ടാകും. 10 വിദ്യാർഥികൾ വീതം ഉൾപ്പെടുന്ന ബാച്ചായി തിരിച്ച് ലാബിൽ പരീക്ഷ നടത്തണം.

നാലാം ക്ലാസ് വരെ വാർഷികപ്പരീക്ഷ ഒഴിവാക്കിയേക്കും, 5– 9 ക്ലാസുകാരുടെ പരീക്ഷ മാർച്ച് അവസാനം നടത്താനും ആലോചന

പൊതു വിദ്യാലയങ്ങളിലെ നാലാം ക്ലാസ് വരെയുള്ളവർക്ക് വാർഷികപ്പരീക്ഷ ഇത്തവണയും ഒഴിവാക്കുന്നതു സർക്കാരിന്റ പരിഗണനയിൽ. കഴിഞ്ഞ തവണത്തെ പോലെ വർക്ക് ഷീറ്റ് നൽകി ഗ്രേഡിങ്ങിലൂടെ മൂല്യനിർണയം നടത്തുന്നതാണു പരിഗണിക്കുന്നത്. ഒപ്പം, 5– 9 ക്ലാസുകാരുടെ പരീക്ഷ മാർച്ച് അവസാനം നടത്താനും ആലോചിക്കുന്നുണ്ട്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30നും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 31നും ആണ് ആരംഭിക്കുന്നത്.അതിനു മുൻപേ മറ്റു ക്ലാസുകളിലെ പരീക്ഷകൾ തീർക്കാനാണ് ഇപ്പോഴത്തെ ആലോചന.

ഹയർ സെക്കൻഡറി പരീക്ഷ; മോഡറേഷനും ക്രമാതീതമായ ഗ്രേസ് മാർക്കും ഒഴിവാകും

സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 90 ശതമാനത്തിലേറെ മാർക്ക് ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്ക് അനുവദിക്കില്ലെന്ന പുതുക്കിയ പരീക്ഷാ നിയമാവലി ഹൈക്കോടതി രേഖപ്പെടുത്തി. ഓരോ വിഷയത്തിനും കിട്ടുന്ന ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്താനും 2022 ലെ ഹയർ സെക്കൻഡറി പരീക്ഷാ മാന്വലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയതു കോടതി പരിഗണിച്ചു....

ബിരുദ, ബിരുദാനന്തരബിരുദ കോഴ്സ് പ്രാദേശിക ഭാഷയിൽ പഠിച്ചാലോ?; അന്തിമ തീരുമാനം ഉടനെന്ന് യുജിസി

പ്രാദേശിക ഭാഷകളിൽ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സ് പഠനത്തിനുള്ള പദ്ധതിയുമായി യുജിസി.വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായി യുജിസി ചെയർമാൻ പ്രഫ. എം.ജഗദേഷ് കുമാർ പ്രാഥമിക ചർച്ച നടത്തിയെന്നാണു വിവരം.

തീയതി നീട്ടി

സെപ്റ്റംബർ 12നു നടന്ന നീറ്റ്–യുജി അടിസ്ഥാനമാക്കി വെറ്ററിനറി കോളജുകളിലെ ബിവിഎസ്‌സി & എഎച്ച് 15% 15% അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുള്ള അവസാനതീയതി ഫെബ്രുവരി 28ൽ നിന്ന് നിന്ന് ഏ‌പ്രിൽ 15ലേക്കു നീട്ടിയതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. http://vci.dadf.gov.in.

പിജി മെഡിക്കൽ രണ്ടാം അലോട്മെന്റ് മാർച്ച് 3ന്

പിജി മെഡിക്കൽ കോഴ്സിലേക്കുള്ള രണ്ടാം അലോട്മെന്റ് മാർച്ച്  3നു പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2525300

പിജി നഴ്സിങ്: ഓപ്ഷൻ കൺഫർമേഷൻ പുനഃക്രമീകരണം 28 വരെ

പിജി നഴ്സിങ് കോഴ്സിലേക്കുള്ള രണ്ടാം അലോട്മെന്റിനുള്ള ഓപ്ഷൻ കൺഫർമേഷൻ പുനഃക്രമീകരണം,ഒഴിവാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 28നു രാവിലെ 10 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്മെന്റ് മാർച്ച് 2നു പ്രസിദ്ധീകരിക്കും.

വിവരാവകാശ നിയമം സർട്ടിഫിക്കറ്റ് കോഴ്‌സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന വിവരാവകാശ നിയമം 2005 (ഇംഗ്ലീഷ്) അടിസ്ഥാന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. മാർച്ച് ഒന്ന് മുതൽ 10 വരെയാണ് കോഴ്‌സ്. തിരഞ്ഞെടുക്കുന്നവരെ 17ന് ഇമെയിലിൽ വിവരം അറിയിക്കും. വിശദവിവരങ്ങൾക്ക്: http://rti.img.kerala.gov.in.

ജെഇഇ മെയിൻ 2022 രജിസ്ട്രേഷൻ ഉടൻ; മികച്ച എഞ്ചിനീയറിം​ഗ് കോളേജുകൾ കണ്ടെത്താം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NIT) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2022 പരീക്ഷാ തീയതി ഉടൻ പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്ട്രേഷൻ jeemain.nta.nic.in-ൽ ആരംഭിക്കും. ഈ വർഷം, NTA JEE മെയിൻസ്  പരീക്ഷ ഏപ്രിൽ മെയ് മാസങ്ങളിൽ രണ്ടുതവണ നടക്കും. ജെഇഇ മെയിൻസ് 2022 സ്‌കോറുകളുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി), ബിരുദ എഞ്ചിനീയറിംഗ്, ടെക്‌നോളജി എന്നീ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനാകും. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 8 വരെ അപേക്ഷിക്കാം. 

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളശര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഫെബ്രുവരി 2022 വിജ്ഞാപന പ്രകാരമുളള ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 3 ന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 2022 ന് നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. (2020 അഡ്മിഷന്‍) റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 4 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ ആറ് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത് – 2018 സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് മൂന്നിന് കോന്നി, എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്ന്, നാല് വർഷ ബി.എഫ്.എ. മാർച്ച് – 2022 ന്റെ പ്രായോഗിക പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ – എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രേഖകൾ സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം’.

2021 ജൂലൈ മാസത്തിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. (സി.ബി.സി.എസ്. – മോഡൽ I, II, III – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2012 പ്രവേശനം 1, 2, 4, 6, 8 സെമസ്റ്ററുകള്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മാര്‍ച്ച് 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 8-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസുകളെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. എപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

പുനഃപരീക്ഷ

എസ്.ഡി.ഇ., റഗുലര്‍ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷയുടെ പുനഃപരീക്ഷ മാര്‍ച്ച് 4-ന് നടക്കും. പുനഃപരീക്ഷക്ക് ഹാജരാകേണ്ടവരുടെ വിവരങ്ങളും കേന്ദ്രവും സമയവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍), സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 14 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് പ്രത്യേക പരീക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം മാര്‍ച്ച് 4-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടികയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

 കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ തളാപ്പിലുള്ള ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൌൺസിലിംഗിലെ 2022-23 അധ്യയന വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൌൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർടൈം) കോഴ്സിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മർക്കോടെ ബിരുദമാണ് യോഗ്യത. അവസാന തീയതി 2022 മാർച്ച് 15. കൂടുതൽ വിവരങ്ങൾ സർവലാശാലാ വെബ്സൈറ്റിൽ.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 01 ന് (ചൊവ്വ -10 am to 4 pm ) സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

ഇന്റേണൽ മാർക്ക്

അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 26.02.2022 മുതൽ 07.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് 14.03.2022 നകം സർവകലാശാലയിൽ എത്തിക്കണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 09.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

0 comments: