തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. നിലവിൽ ഉച്ചവരെയാണ് ഈ ക്ലാസുകൾ. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍.ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകൾ ഈ മാസം 14 ന് തുടങ്ങും. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം.
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.പത്താം ക്ലാസ്സ് പാസായവരാകണം. യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും.
നേവിയിൽ ബിടെക്
ഇന്ത്യൻ നേവിയിൽ പ്ലസ് ടു (ബിടെക്) കെഡറ്റ് എൻട്രി സ്‌കീമിനു (പെർമനന്റ് കമ്മിഷൻ) കീഴിൽ 4 വർഷ ബിടെക് കോഴ്സിലേക്ക് 35 ഒഴിവ്. ആൺകുട്ടികൾക്ക് അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 8. www.joinindiannavy.go.ജെഇഇ മെയിൻ-2021 അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് വിഷയങ്ങൾക്കു മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം. പത്താം ക്ലാസ്/പ്ലസ്‌ടു തലത്തിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.
ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേന്‍ കോഴ്‌സിന് അപേക്ഷിക്കാം
കേരള ഗവര്‍ണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം . കേരള പി.എസ്.സി അംഗീകൃത കോഴ്‌സാണ്.രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്കാണ് അവസരം ഇതിന് പുറമേ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.വിശദവിരങ്ങള്‍ക്ക് വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. 04734296496, 8547126028
റിമോട്ട് സെൻസിങ് ആൻഡ് ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം വെബിനാർ
കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ റിമോട്ട് സെൻസിങ് ആൻഡ് ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം എന്ന വിഷയത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴു മുതൽ 10 വരെ രാവിലെ 11.30 മുതൽ 12.30 വരെയാണു വെബിനാർ നടക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ https://zoom.us/webinar/register/WN_pJlViICHScKS6O28abo_bg എന്ന ലിങ്ക് മുഖേന പങ്കെടുക്കാം.
ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം. എം.ആർഎസ്. സി.ബി.എസ്.ഇ, കുറ്റിച്ചൽ സ്‌കൂളുകളിൽ 2022-2023 അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിന് പട്ടികവർഗ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 0472-2812557.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ / ആശ്രമം സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ 5,6 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷമോ അതില്‍ക്കുറവോ ആയവര്‍ക്ക് അപേക്ഷിക്കാം. പ്രക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദവിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ഐ.ടി.ഡി.പി നെടുമങ്ങാട്, ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ വാമനപുരം/ നെടുമങ്ങാട് / കാട്ടാക്കട ഓഫീസുകളില്‍ നിന്ന് ലഭിക്കും.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ എം.എ.ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനല്‍ – പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സപ്ലിമെന്ററി 2016 അഡ്മിഷന്‍, ആന്വല്‍ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. ജനുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരിയില്‍ നടക്കുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയ്ക്ക് ഫെബ്രുവരി 8 ന് മുന്‍പായി ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഫെബ്രുവരി 18 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഫെബ്രുവരി 17 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എ.പരീക്ഷയുടെ (ഏപ്രില്‍ 2020 സെഷന്‍ ആന്റ് സെപ്റ്റംബര്‍ 2020 സെഷന്‍) സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 7 മുതല്‍ 18 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
എംജി സർവകലാശാല
പരീക്ഷാ ഫലം
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. സംസ്‌കൃതം ജനറൽ – റെഗുലർ (പ്രൈവറ്റ് പഠനം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
എസ്.ഡി.ഇ. പഠനസാമഗ്രികളുടെ വിതരണം
എസ്.ഡി.ഇ. 2019 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികള്‍ അതത് കോണ്‍ടാക്ട് ക്ലാസ്സുകളില്‍ നിന്ന് വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.ഡി.ഇ., ഐ.ഡി. കാര്‍ഡ് സഹിതം ഹാജരായി പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടതാണ്. ഫോണ്‍ 0494 2400288, 2407356, 2407354
എല്‍.എല്‍.ബി. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 വരെ നീട്ടി
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി സപ്തംബര്‍ 2021 പരീക്ഷകളുടെ ഫെബ്രുവരി 1 മുതല്‍ 5 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല. എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍/മെയ് 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഫെബ്രുവരി 7 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 7 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
സി.ബി.സി.എസ്.എസ്. – യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 16-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
എം.എ.-ജെ.എം.സി. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 9-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16-നും തുടങ്ങും.
കണ്ണൂർ സർവകലാശാല
കണ്ണൂർ സർവകലാശാല അന്വേഷണങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും
കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാല സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇനി വാട്ആപ്പ് വഴിയും മറുപടി. വിദ്യാത്ഥികളുടെ ചോദ്യങ്ങൾ 8547016185 എന്ന നമ്പറിൽ എഴുതിയോ ശബ്ദ സന്ദേശമായോ അയക്കാം. ആശയ വിനിമയം ഇംഗ്ലീഷിലോ മലയാളത്തിലോ നടത്താവുന്നതാണ്. എന്നാൽ നേരിട്ടുള്ള വാട്സ്അപ്പ് കോളുകൾ അനുവദിക്കില്ല. നിലവിൽ സർവകലാശാല താവക്കര ആസ്ഥാനത്തെ സ്റ്റുഡന്റ് അമിനിറ്റി സെന്‍ററിലാണ് വിപുലമായ എൻക്വയറി വിഭാഗം പ്രവർത്തിക്കുന്നത്. 0497- 2715185 എന്ന നമ്പറും enquiry @kannuruniv.ac.in എന്ന മെയിൽ ഐഡിയും നിലവിൽ അന്വേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെയാണ് അന്വേഷണങ്ങൾക്ക് വാട്സ്ആപ്പ് നമ്പറും ഏർപ്പെടുത്തുന്നത്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ-സ്പെഷ്യൽ), നവംബർ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 14.02.2022 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 08.02.2022 വരെ അപേക്ഷിക്കാം.
0 comments: