2022, ഫെബ്രുവരി 5, ശനിയാഴ്‌ച

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലെ അധ്യായനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

 സംസ്ഥാനത്തെ സ്‌കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഉച്ച സമയം വരെയാണ് ക്ലാസ് പ്രവര്‍ത്തിച്ചത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം വൈകീട്ട് വരെയാക്കാന്‍ തീരുമാനിച്ചത്.കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21 മുതലാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ രാവിലെ മുതല്‍ വൈകീട്ട് വരെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 14ന് ആണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് അധ്യയനം ആരംഭിക്കുന്നത്. ഇത് രാവിലെ മുതല്‍ വൈകീട്ട് വരെയാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.അതേസമയം, ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.

0 comments: