2022, ഫെബ്രുവരി 2, ബുധനാഴ്‌ച

(FEBRUARY 2) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടത്തുന്ന സൈബർശ്രീ പരിശീലന പദ്ധതിയിൽ പൈത്തൺ പ്രോഗ്രാമിങ്  പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. അപേക്ഷ ഫോം www.cybersri.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 

പി.എസ്.സി ഓൺലൈൻ പരിശീലനം

കഴക്കൂട്ടം റൂറൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പി.എസ്.സി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ ഫെബ്രുവരി ഏഴിന് കഴക്കൂട്ടം റൂറൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തിയോ 0471-2413535 ൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണം.

എൻഐഎയിൽ എംഎസ് സി പ്രവേശനത്തിനുള്ള അപേക്ഷാസമയം ഈ മാസം 28 വരെ

ദേശീയ ആയുർവ്വേദ ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് വിഷയത്തിൽ എംഎസ്സി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഈ മാസം 28 വരെയാണ് അവസരം. ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയാണ് എൻഐഎ. എംഎസ്‌സി ആയുർവേദിക് ഡയറ്റ് & ന്യൂട്രിഷൻ, ആയുർവേദിക് മാനുസ്ക്രിപ്റ്റോളജി, ആയുർ–യോഗ പ്രിവന്റീവ് കാർഡിയോളജി, മർമ ചികിത്സയും സ്പോർട്സ് മെഡിസിനും, ആയുർവേദിക് കോസ്മറ്റോളജി, വൃക്ഷായുർവേദം (ഔഷധസസ്യങ്ങൾ സംബന്ധിച്ച പഠനം) എന്നീ കോഴ്സുകളിലാണ് അപേക്ഷിക്കാനാവുക.കൂടുതൽ വിവരങ്ങൾക്ക്   www.nia.nic.in എന്ന വെബ്സെെറ്റ് സന്ദർശിക്കുക.

ഗേറ്റ് പരീക്ഷ 5 മുതൽ 12 വരെ; അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോ​ഗിക്കാം

ഗേറ്റ് പരീക്ഷയുടെ (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂ‍ഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്) അഡ്മിറ്റ് കാർഡ് നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റായ gate.iitkgp.ac.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ഗേറ്റ് അഡ്മിറ്റ് കാർഡ് പരീക്ഷാ കേന്ദ്രങ്ങളിലെത്താനുള്ള യാത്രാ പാസായി ഉപയോഗിക്കാം.

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ; തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി.ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍- 0471 2325101, 2325102. വെബ്‌സൈറ്റ്- www.srccc.in.

ഒരു കോടി രൂപയിലധികം വരുന്ന പ്ലേസ്മെന്‍റ് ഓഫറുകള്‍; ഐഐടികള്‍ക്ക് പിന്നാലെ എന്‍ഐടികളിലും പണക്കിലുക്കം

ഐഐടികള്‍ക്ക് പിന്നാലെ എന്‍ഐടികളിലും പ്ലേസ്മെന്‍റ് ഓഫറുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ശമ്പള പാക്കേജിന്‍റെയും ശരാശരി ശമ്പളത്തിന്‍റെയും കാര്യത്തിലും ഈ വര്‍ഷം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര റോളുകളിലേക്ക് ഒരു കോടി രൂപയിലധികം വരുന്ന അഞ്ച്പ്ലേസ്മെന്‍റ് ഓഫറുകള്‍ (Placement Offer) എന്‍ഐടി ഹമീർപുരിലെ വിദ്യാർഥികള്‍ക്ക് ലഭിച്ചതായി ഡയറക്ടര്‍ ലളിത് കുമാര്‍ അവസ്തി പറയുന്നു.

ഡിജിറ്റൽ സർവകലാശാല: ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് സഹായകമാകും

ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നത് വെർച്യുൽ യൂണിവേഴ്സിറ്റിയായാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമികമായി മനസിലാകുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കോഴ്സുകൾ വിദ്യാർഥികളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പ്രാദേശിക ഭാഷകളിലും പല വിധ ഫോർമാറ്റുകളിലും ഇത് ലഭ്യമാകും. മാത്രമല്ല, ഹബ് ആൻഡ് സ്പോക് മോഡലിൽ, ഇന്ത്യയിലുള്ള പല വിദ്യാഭാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ മറ്റ് വിദ്യാർഥികളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും.

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ; തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്- www .srccc.in.

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്നിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു.  വെബ്സൈറ്റ്-www .srccc.in.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മെയ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് 2022 ഫെബ്രുവരി 11 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല ബി. കോം (എസ്.ഡി.ഇ) മൂന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2020, അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.കോം റീവാല്യുവേഷന്‍ സെക്ഷനില്‍ ഫെബ്രുവരി 4 മുതല്‍ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

അപേക്ഷാ തീയതി

2011 – 2016 ബാച്ച് ബി.ആർക്ക് വിദ്യാർത്ഥികളുടെ ഏഴ്, എട്ട് സെമസ്റ്റർ സപ്ലിമെൻററി പരീക്ഷയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ ഫെബ്രുവരി ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി എട്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒൻപതിനും സ്വീകരിക്കും.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. എക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവ്വകലാശാല – സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (കോൺസ്റ്റിറ്റ്യൂഷണൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ലോ), എൽ.എൽ.എം. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (ലോ ഫാക്കൽറ്റി – സി.എസ്.എസ്. – 2020-21 ബാച്ച് – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2022 ജനുവരിയിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (2019 അഡ്മിഷൻ – സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

കാലിക്കറ്റ് സർവകലാശാല

ഹാള്‍ടിക്കറ്റ്

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.കോം പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 164/2022

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും 14-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 5-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) പത്താം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഫെബ്രുവരി 05 നു (Saturday -10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തുന്നു. വിശദാംശങ്ങൾക്കായി സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.

പുനഃക്രമീകരിച്ച പരീക്ഷകൾ

01.02.2022, 03.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14.02.2022, 16.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പരീക്ഷാഫലം

ഒന്നും മൂന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 11.02.2022 വരെ അപേക്ഷിക്കാം.

ഇന്റേണൽ മാർക്ക്

മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.02.2022 മുതൽ 07.02.2022 വരെ സമർപ്പിക്കാം.

പുനർമൂല്യനിർണയഫലം

മുന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ., ബി. എസ് സി., ബി. ബി. എ. (മാർച്ച് 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ്ണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. ഗ്രേഡ് / ഗ്രേഡ് പോയിന്റ് മാറ്റമുള്ളപക്ഷം വിദ്യാർഥികൾ റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്‌ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.

പ്രായോഗിക/വാചാ പരീക്ഷ

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ എം. എ. അറബിക് (ജൂൺ 2021) പ്രയോഗിക/ വാചാ പരീക്ഷകൾ 09.02.2022, 10.02.2022, 14.02.2022 തീയതികളിൽ താവക്കര ക്യാംപസിലെ യു. ജി. സി. എച്ച്. ആർ. ഡി. സി. സെന്ററിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.



0 comments: