2022, ഫെബ്രുവരി 24, വ്യാഴാഴ്‌ച

(FEBRUARY 24)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷ

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 2021 ബാച്ചിലെ വിദ്യാർഥികൾക്കുള്ള തീയറി പരീക്ഷ മാർച്ച് 9, 10, 11 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, കളമശേരി വനിതാ പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിൽ നടക്കും. ടൈം ടേബിൾ www.tekerala.org യിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.

ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്‌കിൽ പ്രോഗ്രാം

കിറ്റ്‌സ് എറണാകുളം, മലയാറ്റൂർ സെന്ററുകളിൽ ഹൗസ്‌കീപ്പിംഗ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് പാസായിരിക്കണം. ഒമ്പത് മാസമാണ് കാലാവധി (മൂന്ന് മാസം ക്ലാസ്- ആറ് മാസം ട്രെയിനിംഗ്). വിശദ വിവരങ്ങൾക്ക് കിറ്റ്‌സിന്റെ എറണാകുളം സെന്ററിൽ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, പ്രോഗ്രാമിംങ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പി.എച്ച്.പി, പൈത്തൺ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

റൂറൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടാം എൻഐആർഡിയിൽ നിന്ന്

ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൽറ്റൻസി മുതലായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ എൻഐആർഡിയിലെ (National Institute of Rural Development & Panchayati Raj) 2 ഫുൾടൈം പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് www.nird.org.in .

എഐസിടിഇ പിജി സ്കോളർഷിപ്: തീയതി നീട്ടി

എഐസിടിഇ പിജി സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 28 വരെ നീട്ടി. സ്കോളർഷിപ്പിനെ സംബന്ധിച്ച വിശദവിവരങ്ങൾ www.aicte-india.org  എന്ന സൈറ്റിലെ SCHEMES ലിങ്കിലുണ്ട്.

അബ്കാരി ക്ഷേമനിധി സ്കോളർഷിപ്, ലാപ്: അപേക്ഷ 28 വരെ.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2020-21 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അധ്യയനവർഷത്തിലെ സ്‌കോളർഷിപ്പിനും പ്രഫഷനൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ലാപ്‌ടോപ്പിനും ഫെബ്രുവരി 28 ന് ‌വരെ വരെ അപേക്ഷിക്കാം.

ഫാർമസി,പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം; എൻട്രൻസ് ടെസ്റ്റില്ല

കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി/ഹെൽത്ത് ഇൻസ്‌പെക്ടർ/പാരാമെഡിക്കൽ  ഡിപ്ലോമ കോഴ്‌സുകളിലേക്കു ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. 2021-22 വർഷത്തെ പ്രവേശനമാണിത്. എൻട്രൻസ് ടെസ്റ്റില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട പേപ്പറുകളിൽ നേടിയ മാർക്ക് നോക്കിയാണ് റാങ്കിങ്ങും പ്രവേശനവും.വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്കു പൊതുവായ ഒറ്റ അപേക്ഷ മതി. ജനറൽ അപേക്ഷകരും സർവീസ് ക്വോട്ടക്കാരും 400 രൂപ അപേക്ഷാഫീ നൽകണം; പട്ടികവിഭാഗക്കാർ: 200. www.lbscentre.kerala.gov.in എന്ന വെബ്റ്റിൽ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കാം.

പട്ടിക ജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകാനുള്ള പദ്ധതി പ്രതിസന്ധിയിൽ

പട്ടിക ജാതിക്കാരായ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക് നിർദിഷ്ട മാനദണ്ഡപ്രകാരമുള്ള ലാപ്ടോപ് ലഭിക്കാത്തതാണ് പ്രശ്നം. ഇക്കാര്യം സംസ്ഥാന കോഓർഡിനേഷൻ കമ്മിറ്റിയെയും മന്ത്രിയെയും അറിയിച്ചെങ്കിലും ഇതുവരെ നടപടിയായില്ലെന്ന് തദ്ദേശ സ്ഥാപനാധികൃതർ പറയുന്നു.

ഇന്ത്യന്‍ സംസ്‌കാരവും വേദങ്ങളും ഓണ്‍ലൈനായി പഠിപ്പിക്കാന്‍ പദ്ധതി

ഇന്ത്യന്‍ സംസ്‌കാരം, വേദങ്ങള്‍, കല, വാസ്തുവിദ്യ, ഇതിഹാസങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈനായി പഠിപ്പിക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ.സി.സി.ആര്‍.) വിദേശവിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യംെവച്ചുള്ള കോഴ്‌സുമായി ബന്ധപ്പെട്ട പോര്‍ട്ടല്‍ ഏപ്രില്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് ഐ.സി.സി.ആര്‍. അധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധേ പറഞ്ഞു.

വരുമാനപരിധി മൂന്നരലക്ഷമാക്കി; ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതി 2026 വരെ തുടരും

ദേശീയ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി (എന്‍.എം.എം.എസ്.എസ്.) പരിഷ്‌കരിച്ചരൂപത്തില്‍ അടുത്ത അഞ്ചുകൊല്ലത്തേക്കുകൂടി തുടരാന്‍ കേന്ദ്രം തീരുമാനിച്ചു. വാര്‍ഷികവരുമാനം ഒന്നരലക്ഷം രൂപവരെയുള്ളവരെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചിരുന്നത്. അത് മൂന്നരലക്ഷം രൂപയാക്കി. 202526 വരെ പദ്ധതി തുടരാന്‍ 1827 കോടി രൂപ അനുവദിച്ചു

ചണ്ഡീഗഢ് ഗവ.മെഡിക്കല്‍ കോളേജില്‍ സ്‌റ്റൈപ്പന്‍ഡോടെ എം.ഫില്‍

ചണ്ഡീഗഢ് ഗവ.മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ സൈക്യാട്രി വകുപ്പ് നടത്തുന്ന രണ്ട് എം.ഫില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിക്ക് അപേക്ഷിക്കാന്‍ ക്ലിനിക്കല്‍ സൈക്കോളജി സ്‌പെഷ്യല്‍ പേപ്പറോടെ റെഗുലര്‍ പoനത്തിലൂടെ നേടിയ സൈക്കോളജി മാസ്റ്റര്‍ ബിരുദം വേണം. എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് പ്രോഗ്രാമിലേക്ക് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരുദം വേണം.വിശദമായ യോഗ്യതയും പ്രവേശനപരീക്ഷയുടെ വിശദാംശങ്ങളും http://gmch.gov.in/admissions ല്‍ ലഭിക്കും.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എംജി സർവകലാശാല

പരീക്ഷാ തീയതി

തൃപ്പൂണിത്തുറ, ആർ.എൽ.വി. കോളേജ് ഓഫ്. മ്യൂസിക് ആന്റ് ഫൈൻ ആർട്ട്‌സിന്റെ ഒന്ന്, അവസാന വർഷ ബി.എഫ്.എ ബിരുദ പരീക്ഷകൾ മാർച്ച് 17 ന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 28 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് രണ്ട് വരെയും 1050 സൂപ്പർഫൈനോടു കൂടി മാർച്ച് മൂന്നിനും അപേക്ഷിക്കാം.

തൃപ്പൂണിത്തുറ, ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്ട്‌സിന്റെ രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എഫ്.എ. (2019 അഡ്മിഷൻ – റെഗുലർ) / രണ്ടാം വർഷം 2019 ന് മുൻപുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 28 ന് തുടങ്ങും.

മെയ് / ജൂൺ സെഷൻ ബി.ആർക്ക് പരീക്ഷകൾ മാർച്ച് 22 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒമ്പതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

അഞ്ചാം സെമസ്റ്റർ ബി.എച്ച്.എം. പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് നാലിനും അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പഠനസാമഗ്രികളുടെ വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2019 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീസ് അടച്ചവര്‍ക്കുള്ള പഠന സാമഗ്രികള്‍ 26 മുതല്‍ കോണ്‍ടാക്ട് ക്ലാസ്സ് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.ഡി.ഇ. ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. തൃശൂര്‍ സെന്റ്‌തോമസ് കോളേജ് കോണ്‍ടാക്ട് ക്ലാസ് സെന്ററായി നല്‍കിയിട്ടുള്ള ബി.എ. വിദ്യാര്‍ത്ഥികള്‍ കേരളവര്‍മ്മ കോളേജില്‍ നിന്നാണ് പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടത്. ഫോണ്‍ 0494 2400288, 2407356, 7354.

പി.എച്ച്.ഡി. രജിസ്‌ട്രേഷന്‍ – തിരുത്തലിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ ”എക്‌സംപ്‌റ്റെഡ് കാറ്റഗറി” രേഖപ്പെടുത്താന്‍ വിട്ടു പോയവര്‍ക്ക് രേഖപ്പെടുത്താന്‍ അവസരം. പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ 28-ന് വൈകീട്ട് 3 മണി വരെ തിരുത്തലുകള്‍ വരുത്താം.

ഹിന്ദി പി.എച്ച്.ഡി. അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് യോഗ്യരായവരില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 2-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. അഭിമുഖത്തിന് ശേഷം റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. പി.ആര്‍. 274/2022

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുനഃപരീക്ഷ

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ 12.07.2021-ന് നടന്ന ”റൈറ്റിംഗ് ഫോര്‍ അക്കാഡമിക് ആന്റ് പ്രൊഫഷണല്‍ സക്‌സസ്” എന്ന പേപ്പറിന്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഐഡിയല്‍ ട്രെയ്‌നിംഗ് കോളേജ്, എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആനക്കര, ഫാറൂക്ക് ബി.എഡ്. കോളേജ് കോട്ടക്കല്‍ എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാ 2019 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗല്ലൂര്‍ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ KAATAS057 മുതല്‍ KAATAS074 വരെ രജിസ്റ്റര്‍ നമ്പറുള്ളവര്‍ക്കും മാര്‍ച്ച് 4-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ കൂടെ പുനഃപരീക്ഷ നടത്തും. കൂടാതെ റൗളത്തുല്‍ ഉലൂം അറബിക് കോളേജില്‍ ബി.എ. അഫ്‌സലുല്‍ ഉലമയുടെ ”ഹിസ്റ്ററി ഓഫ് അറബ്‌സ്” പേപ്പര്‍പരീക്ഷയെഴുതിയ 2019 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും പുനഃപരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ അവരുടെ പഴയ ഹാള്‍ടിക്കറ്റ് സഹിതം മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 7 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും ഡിസംബര്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച് 18-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്.- പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 കോവിഡ് പ്രത്യേക പരീക്ഷകളും മാര്‍ച്ച് 17-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരവും അവസാന വര്‍ഷ/3,4 സെമസ്റ്റര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 9-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 കണ്ണൂർ സർവകലാശാല

പുനഃപ്രവേശനം- കോളേജ് മാറ്റം

അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാല പഠന വകുപ്പുകളിലും സെൻററുകളിലും 2021-22 അക്കാദമിക വർഷത്തെ ബിരുദ – ബിരുദാനന്തര പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും, കോളേജ് മാറ്റത്തിനും 2022 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ

14.03.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. റെഗുലർ/ സപ്ലിമെന്ററി (ഒക്റ്റോബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മാർച്ച് 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 02.03.2022 വരെയും പിഴയോടുകൂടെ 04.03.2022 ന് വൈകുന്നേരം 5 മണി വരെയും നീട്ടി. നിശ്ചിത തീയതിക്കുള്ളിൽ തന്നെ അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം.

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി, നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 26.02.2022 ന് വൈകുന്നേരം 5 മണി വരെയും പിഴയോടുകൂടെ 03.03.2022 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പും ചലാനും 04.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

വാചാ പരീക്ഷ

രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എ. ഇംഗ്ലീഷ് ഡിഗ്രി റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്, ജൂണ്‍ 2021 വാചാ പരീക്ഷ 05.03.2022, 07.03.2022 തീയതികളിൽ സര്‍വകലാശാലാ താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ് സൈറ്റിൽ‍ ലഭ്യമാണ്.

0 comments: