2022, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

യുപിഎസ്‌സി :സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷകൾക്ക് ഫെബ്രുവരി 22വരെ അപേക്ഷിക്കാം

 സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷകൾക്കുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://upsc.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.പ്രാഥമിക പരീക്ഷകൾ ജൂൺ 5ന് നടക്കും.പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അഡ്മിറ്റ് കാർഡ് പുറത്തിറക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22ആണ്. സിവിൽ സർവീസ് പരീക്ഷയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.ഐഎഫ്എസ് അഥവാ ഇന്ത്യൻ ഫോറസ്റ്റ് സർവീസിന് അംഗീകൃത സർവകലാശാലയിൽ നിന്ന് നിർദിഷ്ട വിഷയത്തിൽ ബിരുദം കരസ്ഥമാക്കണം. 21മുതൽ 32 വരെയാണ് പ്രായപരിധി.

0 comments: