മെഡിക്കൽ കോഴ്സുകൾ പ്രാദേശിക ഭാഷയിൽ നടത്തണമെന്ന നിർദേശത്തിൽ എൻഎംസി യോഗം തീരുമാനമെടുത്തില്ല. ഈ വർഷത്തെ എംബിബിഎസ് കോഴ്സ് ആരംഭിക്കാൻ വൈകിയ സാഹചര്യത്തിൽ ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും ക്ലാസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഫൗണ്ടേഷൻ കോഴ്സ് 6 മാസം മുതൽ ഒരു വർഷം വരെ,കോളജുകളുടെ ആവശ്യമനുസരിച്ചു നീട്ടാം. അധിക സമയവും അവധി ദിവസങ്ങളും ഉപയോഗിച്ചു സമയം ക്രമീകരിക്കാം. വേനൽക്കാല, ശൈത്യകാല ഇടവേളകൾ ഒരാഴ്ച മാത്രമായിരിക്കും. പരീക്ഷാഫലമെത്തി മൂന്നാഴ്ചയ്ക്കുള്ളിൽ സപ്ലിമെന്ററി പരീക്ഷ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇലക്ടീവിനു മുൻപു 2 മാസമാണ്അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ ഒരു മാസം മാത്രം. ക്യാംപസിനുള്ളിൽ തന്നെയാകണം ഇതു ചെയ്യേണ്ടതെന്നും ഇതിനുവേണ്ടി അര ദിവസം മാത്രമേ വിനിയോഗിക്കാവൂ എന്നും ബാക്കി സമയം സാധാരണ ക്ലാസിൽ ഭാഗമാകണമെന്നും നിർദേശമുണ്ട്.ഇതിനു ഹാജർ നിർബന്ധമാക്കും.
.
0 comments: