2022, ഫെബ്രുവരി 13, ഞായറാഴ്‌ച

(FEBRUARY 13)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 സംസ്ഥാനത്ത് നാളെ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ 

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്തെ  സ്‌കൂളുകള്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ വീണ്ടും തുറക്കുകയാണ് . ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. 10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയുണ്ട്. അംഗണവാടികളും നാളെ തുറക്കുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ വൈകുന്നേരം വരെ നീട്ടുന്നത്.

ഐ.എന്‍.ഐ.-സി.ഇ.ടി: 2022 ജൂലായ് സെഷന് അപേക്ഷിക്കാം

ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇമ്പോര്‍ട്ടന്‍സ് (ഐ.എന്‍.ഐ.)  കമ്പൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റി(സി.ഇ.ടി.)ന് അപേക്ഷിക്കാം.www.aiimsexams.org/ വഴി രജിസ്റ്റര്‍ ചെയ്ത് ബേസിക് ഇന്‍ഫര്‍മേഷന്‍ നല്‍കണം. മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ചുവരെ ഇതിന് സൗകര്യമുണ്ടാകും. 

എൻ.ഐ.ടികളിൽ എം.ബി.എ പ്രവേശനം

തിരുച്ചിറപ്പള്ളി വാറങ്കൽ, അലഹബാദ് എൻ.ഐ.ടികളിൽ ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുച്ചിറപ്പള്ളിയിൽ എച്ച്,ആർ, മാർക്കക്കറ്റിങ്, ഫിനാൻസ്, പ്രൊഡക്ഷൻ ആൻഡ് ഓപറേഷൻസ്, ബിസിനസ് അനലിറ്റിക്സ്, ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് ഐ.ടി കൺസൽട്ടിങ്, ജനറൽ മാനേജ്മെന്റ് എന്നിവയിലായി  115 സീറ്റ്.യോഗ്യത,പ്രവേശനം, http://academics.mnnit.ac.in/fresh_mba വെബ്സൈറ്റിൽ.

ഡിജിറ്റല്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്), ഡിജിറ്റല്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ള 21നും 35നും ഇടയില്‍ പ്രായമായ ബിരുദധാരികളായ വനിതകള്‍ക്കാണ് പ്രവേശനം. അപേക്ഷ ഫോം സാഫിന്റെ ജില്ലാ നോഡല്‍ ഓഫീസില്‍ നിന്നും www.safkerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും അവസാന തിയതി ഫെബ്രുവരി 21. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 7560916058

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം

അസാപ് കേരളയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഐ.ടി., സിവില്‍, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോഡെസ്‌ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 26 വയസ്സില്‍ താഴെയുള്ള വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 18. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍- 9495999753, 9495999796, 9495999631

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സിന് അപേക്ഷിക്കാം

കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.), കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.),ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി.) എന്നിവ ചേര്‍ന്നു നടത്തുന്ന രണ്ടുവര്‍ഷ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സി (പി.ജി.ഡി.ബി.എ.) ന് അപേക്ഷിക്കാം.വിദ്യാര്‍ഥികള്‍ മൂന്നുസ്ഥാപനങ്ങളിലും ആറുമാസംവീതം ചെലവഴിക്കണം.കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ മാര്‍ച്ച് 27ന് നടക്കും. അപേക്ഷ www.pgdba.iitkgp.ac.in/ വഴി ഫെബ്രുവരി 15 വരെ നല്‍കാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ വോസി

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ. 2019 അഡ്മിഷന്‍ – റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.ബി.എ. ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 14, 15, 16 തീയതികളില്‍  എത്തിച്ചേരേണ്ടതാണ്.

എംജി സർവകലാശാല

പ്രാക്ടിക്കൽ / വൈവാ വോസി

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത്-സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018, മറ്റ് യു.ജി. കോഴ്‌സുകൾ) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ പരീക്ഷകൾ മാർച്ച് മൂന്നിന് എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് ‘സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ, 2016 ന് മുൻപുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 25 വരെ പരീക്ഷാകൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. മലയാളം, എം.എ. അറബിക് (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപുള്ളവർ നിശ്ചിത ഫീസടച്ച് അപേക്ഷ ഫെബ്രുവരി 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 31-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. 

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 23, 25 തീയതികള്‍ വരെ അപേക്ഷിക്കാം.

പ്രീവിയസ് ഇയര്‍, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-നും തുടങ്ങും.

ബി.എച്ച്.എം. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-നും ഒന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകള്‍ 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 18, 21 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 14-ന് തുടങ്ങും.

കണ്ണൂർ സർവകലാശാല

വാചാ പരീക്ഷ

രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്, ജൂണ്‍ 2021 വാചാ പരീക്ഷ 16.02.2022 തീയതിയിൽ താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടക്കും. ടൈംടേബിള്‍ വെബ്സൈറ്റിൽ‍ ലഭ്യമാണ്.


0 comments: