2022, മാർച്ച് 5, ശനിയാഴ്‌ച

ചില കോഴ്സുകളുടെ കാലാവധിയിൽ മാറ്റം: എംസിഎ 2 വർഷം മാത്രം.

                                         


  

യുജിസി ചില പ്രഫഷണൽ കോഴ്സുകളുടെ കാലാവധിയിലും പേരിലും നേരിയ മാറ്റം വരുത്തി. പുതിയ വിജ്ഞാപനം അനുസരിച്ച്, (എംസിഎ) മാസ്റ്റർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഇനി 2 വർഷ കോഴ്സായിരിക്കും. നിലവിൽ 2 വർഷ എംസിഎ ഉണ്ടെങ്കിലും ചിലയിടങ്ങളിൽ 3 വർഷ കോഴ്സ് തുടരുന്നുണ്ട്,ഇതാണ് ഏകീകരിച്ചത്. 

കൂടാതെ ബാച‍്‌ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി (ബിഒടി) കോഴ്സ് 4 വർഷമെന്നത് നാലര വർഷമാക്കി. അതുപോലെ ബാച്‍ലർ ഓഫ് ഫാഷൻ ടെക്നോളജി (ബിഎഫ്ടെക്) 4 വർഷ കോഴ്സായിരിക്കും. എന്നാൽ ഇതിന്റെ ബിരുദാനന്തര ബിരുദം (എംഎഫ്ടെക്) 2 വർഷം കൊണ്ടു പൂർത്തിയാക്കാം. മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റും (എംഎഫ്എം) 2 വർഷം ഉണ്ട്. ഇതിൽ ബാച്‍ലർ ഓഫ് അർബൻ ഡിസൈൻ (ബിയുഡി), മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ (എംയുഡി) എന്നിവയാണ് പുതിയ യുജിസി അംഗീകരിക്കുന്ന കോഴ്സുകൾ. ബാച്‍ലർ ഇൻ സ്പോർട്സ് മാനേജ്മെന്റ് (3 വർഷം) മാത്രമല്ല മാസ്റ്റേഴ്സ് ഓഫ് സ്പോർട്സ് മാനേജ്മെന്റ്, ബാച്‍ലർ ഓഫ് സ്പോർട്സ് സയൻസ്, മാസ്റ്റേഴ്സ് ഓഫ് സ്പോർട്സ് സയൻസ് എന്നിവയും യുജിസി നിയമത്തിൽ (1956) ഭേദഗതി ചെയ്തു ചേർത്തിട്ടുണ്ട്.

0 comments: