പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ; ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി: മന്ത്രി വി ശിവന്‍കുട്ടി
എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരിക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് ആരംഭിച്ച് ഏപ്രില്‍ 2 ന് അവസാനിക്കും.ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ആയിരിക്കുമെന്നും ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഭ ധനസഹായ പദ്ധതി: അപേക്ഷ ഏഴ് വരെ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഏഴ് വരെ നൽകാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്‌കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന സമർപ്പിക്കണം. .
ജെ.ഡി.സി പരീക്ഷ ഏപ്രിൽ 18 മുതൽ
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി കോഴ്‌സിന്റെ ഫൈനൽ പരീക്ഷ ഏപ്രിൽ 18ന് ആരംഭിക്കും. ഏപ്രിൽ 18 മുതൽ മേയ് 4 വരെ എട്ട് ദിവസമാണ് പരീക്ഷ. പരീക്ഷാഫീസ് ഈ മാസം 16 മുതൽ 23 വരെ പിഴയില്ലാതെയും 24 മുതൽ 26 വരെ 50 രൂപ പിഴയോടെയും സ്വീകരിക്കും. വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
കോഷൻ ഡെപ്പോസിറ്റ്
തിരുവനന്തപുരം ഗവ. ലോ കോളേജിൽ 2013-14, 2014-15 കാലയളവിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക മാർച്ച് 18 വരെ വിതരണം ചെയ്യും. വിദ്യാർത്ഥികൾ കോളേജ് തിരിച്ചറിയൽ കാർഡ് സഹിതം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകിട്ട് 3നും ഇടയിൽ ഓഫീസിൽ ഹാജരായി കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം. കൈപ്പറ്റാത്ത തുക ഗവ. റവന്യുവിലേക്ക് തിരിച്ചടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സംസ്കൃത സർവ്വകലാശാല : ബി. എഫ്. എ. പരീക്ഷകൾ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആറും എട്ടും സെമസ്റ്ററുകൾ ബി. എഫ്. എ. പരീക്ഷകൾ മാർച്ച് 31, ഏപ്രിൽ നാല് തീയതികളിലും ഏഴാം സെമസ്റ്റർ (ഇപ്രൂവ്മെന്റ്) ബി. എഫ്. എ. പരീക്ഷകൾ ഏപ്രിൽ ഒന്ന്, അഞ്ച് തീയതികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in .
ഡിജിറ്റൽ വാഴ്സിറ്റി: അപേക്ഷ മേയ് 1 വരെ
കേരള ഡിജിറ്റൽ സർവകലാശാല ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു.എംടെക്, എംഎസ്‌സി, എംബിഎ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണു പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 1. പ്രവേശന പരീക്ഷ ജൂൺ 5ന്..https://duk.ac.in/admission.
എംസിഎ 2 വർഷം മാത്രം; ചില കോഴ്സുകളുടെ കാലാവധിയിൽ മാറ്റം
ചില പ്രഫഷനൽ കോഴ്സുകളുടെ കാലാവധിയിലും പേരിലും യുജിസി നേരിയ മാറ്റം വരുത്തി. പുതിയ വിജ്ഞാപനപ്രകാരം, മാസ്റ്റർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) ഇനി 2 വർഷ കോഴ്സായിരിക്കും. നേരത്തേയും 2 വർഷ എംസിഎ ഉണ്ടെങ്കിലും ചിലയിടങ്ങളിൽ 3 വർഷ കോഴ്സ് തുടരുന്നുണ്ട്. ഇതാണ് ഏകീകരിച്ചത്.
വിദേശത്ത് മെഡിക്കൽ പഠനം മുടങ്ങിയവർക്ക് ഇന്ത്യയിൽ പൂർത്തിയാക്കാം
യുക്രെെൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയവർക്ക് രാജ്യത്ത് പൂർത്തിയാക്കാമെന്ന് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ ഉത്തരവിറക്കി. യുദ്ധത്തിന്‍റെയും കോവിഡിന്‍റെയും സാഹചര്യത്തിലാണ് വിദേശത്ത് മെഡിക്കൽ ഇന്‍റേൺഷിപ് മുടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകിയത്. ഈ വിദ്യാർഥികൾ ഇന്ത്യയിൽ ഇന്‍റേൺഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നടത്തുന്ന ഫോറിൽ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) വിജയിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്.
നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം
കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.ഫീൽഡ് ടെക്‌നീഷ്യൻ ആൻഡ് അദർ ഹോം അപ്ലിയൻസ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്നീ നമ്പറുകളിൽ മോഡൽഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി / കോർപ്പറേഷനനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ എം.കോം. ഫിനാന്‍സ് ഒന്ന്, രണ്ട് സെമസ്റ്റര്‍ (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 13 വരെ നേരിട്ട് അപേക്ഷിക്കാം.
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) മാര്‍ച്ച് 2021, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല മാര്‍ച്ച് 21 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം., മാര്‍ച്ച് 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷ
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (കോര്‍ ബയോകമിസ്ട്രി), (വൊക്കേഷണല്‍ മൈക്രോബയോളജി) എന്നീ കോഴ്‌സുകളുടെ കോവിഡ് സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 7 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 മാര്‍ച്ച് 7 മുതല്‍ 16 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്. (ഫോണ്‍: 0471 2386428)
പരീക്ഷാഫീസ്
കേരളസര്‍വകലാശാല നടത്തുന്ന (എസ്.ഡി.ഇ.) ബി.എ./ബി.എസ്‌സി.കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.കോം./ബി.സി.എ./ബി.ബി.എ. കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 14 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് – അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. അപേക്ഷകള്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ. യൂണിറ്റിന്റെ ഓഫീസില്‍ നിന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. – 8129418236, 9495476495
എംജി സർവകലാശാല
അപേക്ഷാ തീയതി നീട്ടി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ – പുതിയ സ്‌കീം – റഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീഅപ്പിയറൻസ് / 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറെൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ്. 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് ഏഴ് മുതൽ 10 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 11 മുതൽ 13 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 14 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തിയ 2020 -22 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ. (പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് / പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റസ് / പൊളിറ്റിക്‌സ് – പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) (സോഷ്യൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2018 അഡ്മിഷൻ – റഗുലർ / എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – ഒന്നാം മേഴ്‌സി ചാൻസ് / 2012 അഡ്മിഷൻ – രണ്ടാം മേഴ്‌സി ചാൻസ് / 2012 ന് മുൻപുള്ള അഡ്മിഷൻ – മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 18 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
ഒന്ന്, രണ്ട് വർഷ 2016-2019 ബാച്ച്, ഒന്നാം വർഷ 2017-2020 ബാച്ച് – അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാം പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 19 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും.
കോവിഡ് പ്രത്യേക പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍ കോവിഡ് പ്രത്യേക പരീക്ഷ, മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം. പി.ആര്‍. 325/2022
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും. പി.ആര്‍. 326/2022
കോവിഡ് പ്രത്യേക പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍ കോവിഡ് പ്രത്യേക പരീക്ഷ, മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
0 comments: