2022, മാർച്ച് 5, ശനിയാഴ്‌ച

അപകടത്തില്‍ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് സഹായഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്

                                           


 

സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക നോര്‍ക്ക റൂട്ട്‌സ് വിതരണം ചെയ്തു.

ഇന്‍ഷൂറന്‍സ് തുകയായ നാലു ലക്ഷം രൂപയാണ് സൗദിയിലെ റിയാദില്‍ മരിച്ച തൃശ്ശൂര്‍ ചാലക്കുടി കൈനിക്കര വീട്ടില്‍ ബിനോജ് കുമാറിന്‍റെ ഭാര്യ ഷില്‍ജയ്ക്കാണ് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്ബൂതിരി കൈമാറിയത്.

നിലവിൽ ഈ സാമ്ബത്തിക വര്‍ഷം പദ്ധതി വഴി 23 പേര്‍ക്കായി 47 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. അതായത് നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് ജീവാപായം സംഭവിച്ചാല്‍ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. കാര്‍ഡിന്‍റെ കാലാവധി മൂന്നു വര്‍ഷമാണ്. ഇതിൽ 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ അംഗത്വം ചേരുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്.

ഓണ്‍ലൈനായി www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി പദ്ധതിയില്‍ അംഗമാകാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്ബരില്‍ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. കൂടാതെ 0091 880 20 12345 എന്ന നമ്ബരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

0 comments: