2022, മാർച്ച് 9, ബുധനാഴ്‌ച

പാഴ് വസ്തു ശേഖരണത്തിനായി 'ആക്രി കട' ആപ്പുമായി കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍

                                            


ഇനി പാഴ് വസ്തു ശേഖരണത്തിനായി 'ആക്രി കട' ആപ്പുമായി കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍.

സംസ്ഥാനത്തുളള ആകെ പാഴ്വസ്തുക്കള്‍ ശേഖരിച്ചു പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ പുനരുപയോഗം ചെയ്യുന്ന പ്രവൃത്തി ഡിജിറ്റലയിസ് ചെയ്യാനാണ് ആപ്പ് പ്രധാനമായി പുറത്തിറക്കിയിരിക്കുന്നത്. ഇതുമൂലം പാഴ് വസ്തുക്കള്‍ കെട്ടിക്കിടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന പൊതു സമൂഹത്തെയും കെ.എസ്.എം.എ അംഗങ്ങളെയും തമ്മില്‍ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായാണ് 'ആക്രി കട' ആപ്പ് അവതരിപ്പിച്ചത്.

ആക്രി കട ആപ്പും വെബ്‌സൈറ്റും തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇത് വീടുകളിലെയും മറ്റും പാഴ്വസ്തുക്കള്‍ എങ്ങനെ കൃത്യമായി നിര്‍മാര്‍ജനം ചെയ്യണമെന്ന ആശങ്കയ്ക്ക് പരിഹാരമാണെന്ന് വളര്‍ന്നു വരുന്ന മേഖലയായ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 'ആക്രി കട' എന്ന ആപ്ലിക്കേഷന്‍ എന്ന് മന്ത്രി പറഞ്ഞു.

കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ (കെ.എസ്.എം.എ) കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ സംഘടനയാണ്. 2017 ജൂലൈ 20ന് രൂപം കൊണ്ട സംഘടന 'ഭൂമിയെ സംരക്ഷിക്കാന്‍ കൈകോര്‍ക്കൂ, പുനരുപയോഗത്തിലൂടെ', എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്നു. ശേഷം സംഘടന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം വ്യാപാരികളുടെയും പ്രാതിനിധ്യം വഹിക്കുന്നു. നിലവിൽ കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പുന:ചംക്രമണം സാധ്യമായ ഖരമാലിന്യങ്ങളുടെ 90 ശതമാനത്തിന്റെയും സംസ്‌കരണം സാധ്യമാകുന്നത് ഈ സംഘടനയിലെ അംഗങ്ങളിലൂടെയാണ്. ഇത്തരത്തിൽ പാഴ് വസ്തു വ്യാപാരികളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കെ എസ് എം എ.

ആക്രി കട ആപ്പ് സാമൂഹിക പ്രാധാന്യമുള്ള സേവന മേഖലയായതിനാല്‍ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവുന്ന പുത്തന്‍ ആശയമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ സംഘടനയില്‍ അംഗത്വമുള്ള മെമ്ബര്‍മാര്‍ക്ക് ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊതു ജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ തങ്ങളുടെ വീടുകളില്‍ കെട്ടി കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഈ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എം എ അംഗങ്ങളായ പാഴ് വസ്തു വ്യാപാരികള്‍ക്ക് അലേര്‍ട്ട് ആയി വരുകയും, അത് മൂലം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് ശേഖരിക്കാനും കഴിയും.

0 comments: