മുഴുവന്‍ പഠിക്കണം; പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയില്ല
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാര്‍ഥികള്‍ പാഠഭാഗങ്ങള്‍ പൂര്‍ണമായും പഠിക്കേണ്ടിവരും. 60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യം ഇതില്‍ നിന്ന് ഉറപ്പാക്കുന്ന രീതിയിലായിരുന്നു ചോദ്യപേപ്പര്‍ ഘടന. ജൂണ്‍ രണ്ടുമുതല്‍ 18 വരെയാണ് ഇത്തവണ പ്ലസ് വണ്‍ പരീക്ഷ. ഇന്നലെ പരീക്ഷയുടെ ടൈംടേബിള്‍ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.
പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു
ദേശീയ തലത്തിലുള്ള പ്രവേശനപരീക്ഷ (ജെഇഇ) നടക്കുന്ന ദിവസങ്ങളിലെ പ്ലസ്ടു പരീക്ഷകൾ മാറ്റി .ഏപ്രിൽ 18ന് നടക്കേണ്ട പാർട്ട് 1 ഇംഗ്ലിഷ്, 20 നുള്ള ഫിസിക്സ് പരീക്ഷകളാണ് മാറ്റിയത് . ജെഇഇയുടെ ആദ്യ അവസരം ഏപ്രിൽ 16 മുതൽ 21 വരെയാണ്..ഓരോ വിദ്യാർഥിക്കും ഒരു ദിവസം മാത്രമാണ് പരീക്ഷയെങ്കിലും ഈ ദിവസങ്ങൾക്കിടയിൽ ഏതു ദിവസമാണ് ലഭിക്കുകയെന്നയെന്ന് അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അറിയാനാവുകഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റിവെച്ചിരിക്കുന്നു.
ഒന്നാം വർഷ പി.ജി ഹോമിയോ ക്ലാസ്
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2021-22 വർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി (ഹോമിയോ) ക്ലാസ് ഒമ്പതിന് ആരംഭിക്കും. വിദ്യാർഥികൾ അതാതു കോളേജുകളിൽ രാവിലെ ഒമ്പതിന് ഹാജരാകണം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
2021-22 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ, ഡിഫാം, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 11 നകം ഓൺലൈനായി സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍-കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുകയും നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷകേന്ദ്രം കോഡിനേറ്ററിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങണം.
കണ്ണൂർ സർവകലാശാല: സെമസ്റ്റർ പഠനം പാതി പിന്നിട്ടു; പാഠപുസ്തകമില്ല
കണ്ണൂർ സർവകലാശാല ഹിന്ദി ബിരുദ കോഴ്സിൽ സെമസ്റ്റർ പഠനം പാതി പിന്നിട്ടിട്ടും പാഠപുസ്തകം തയാറായിട്ടില്ല. ബി.എ ഹിന്ദി കോഴ്സിൽ ആറാം സെമസ്റ്ററിലുള്ള 'ആധുനിക ഏവം സമകാലീൻ ഹിന്ദി കവിത' പേപ്പറിന് വേണ്ടിയുള്ള 'കാവ്യ രത്നാകർ' എന്ന പുസ്തകമാണ് ഇനിയും വിദ്യാർഥികളിൽ എത്താത്തത്. സെമസ്റ്റർ തുടങ്ങി രണ്ടര മാസമെത്താറായിട്ടും പുസ്തകം ലഭിക്കാത്ത അവസ്ഥയാണ്.
അശാസ്ത്രീയ പ്രവേശനനടപടി: മലയാളി വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് മൂവായിരത്തോളം എം.ബി.ബി.എസ്. സീറ്റുകള്‍
അഖിലേന്ത്യാ ക്വാട്ടയിലെ അശാസ്ത്രീയ പ്രവേശന നടപടികള്‍ കാരണം മൂന്നുവര്‍ഷത്തിനിടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് മൂവായിരത്തോളം എം.ബി.ബി.എസ്. സീറ്റുകള്‍. അഖിലേന്ത്യാ ക്വാട്ടയിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം ഉറപ്പാക്കണമെന്ന ഡിസംബറിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഇത്തവണ 600 സീറ്റുകളെങ്കിലും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അധികം ലഭിക്കും..പരീക്ഷയില്‍ മികച്ച പ്രകടനം നടത്തുന്നത് കേരളത്തിലെ വിദ്യാര്‍ഥികളാണ്. അതുകൊണ്ട് അഖിലേന്ത്യാ ക്വാട്ടയിലെ കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതും മലയാളി മലയാളി വിദ്യാര്‍ഥികള്‍ക്കാണ്. എന്നാല്‍, പ്രവേശന നടപടികളിലെ പിഴവ് കാരണം പ്രവേശനം അപ്രാപ്യമാവുകയായിരുന്നു..
ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സ്‌കൂള്‍ പ്രവേശനം
കോയമ്പത്തൂര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, ബി.എസ്‌സി., ബി.ബി.എ., എം.ബി.എ. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലാണ് സ്ഥാപനം.പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം മാര്‍ച്ച് 12നകം admission@svpitm.ac.in ലഭിക്കണം.
കുസാറ്റ്: എംബിഎയ്ക്ക് സിമാറ്റ് പരീക്ഷയുടെ സ്‌കോര്‍ പരിഗണിക്കും
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രഷന്‍ ആരംഭിച്ചു. admissions.cusat.ac.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. 2022 ലെ സിമാറ്റ് പ്രവേശന പരീക്ഷയുടെ സ്‌കോറും കുസാറ്റ് എംബിഎ പ്രവേശനത്തിന് പരിഗണിക്കും. അപേക്ഷകര്‍ https:/ cmat.nta. nic.in/ എന്ന പോര്‍ട്ടല്‍ മുഖേന 2022 മാര്‍ച്ച് 17 ന് മുന്‍പ് സിമാറ്റിന് അപേക്ഷിക്കുകയും ഫലം വന്നതിനു ശേഷം സ്‌കോര്‍ കുസാറ്റ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), 2022 ഏപ്രില്‍ 8 ന് ആരംഭിക്കുന്ന മൂന്നും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), ജനുവരി 2022 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ., മാര്‍ച്ച് 2022 (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോവിഡ് സ്‌പെഷ്യല്‍ ബോട്ടണി ബയോടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് 10 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്‌സി. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.കക (രണ്ട്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
സമ്പര്‍ക്ക ക്ലാസ്
കേരളസര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡിസറ്റന്‍സ് എഡ്യൂക്കേഷന്‍ ഒന്നാം സെമസറ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള (2021 അഡ്മിഷന്‍) സമ്പര്‍ക്ക ക്ലാസുകള്‍ മാര്‍ച്ച് 12 ന് ആരംഭിക്കുന്നതാണ്.
സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25.
പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്: യോഗ്യത:കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് ഫീസ്:16500/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:6 മാസം, കോഴ്‌സ് ഫീസ്:7000/- (പരീക്ഷാഫീസ് ഉള്‍പ്പെടെ), ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല.
പി.ജി.ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി: യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, കോഴ്‌സ് ഫീസ്:19500/-, ക്ലാസുകള്‍: രാവിലെ 7 മുതല്‍ 9 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല.
ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍: യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി: 6 മാസം, കോഴ്‌സ് ഫീസ്:15000/-, അപേക്ഷാഫീസ്: 100 രൂപ, ക്ലാസുകള്‍: വൈകുന്നേരം 5 മുതല്‍ 7 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.
താല്‍പ്പര്യമുളളവര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐ.യില്‍ അ/ര.ചീ.57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷന്‍ സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്.
എംജി സർവകലാശാല
പരീക്ഷാ ഫലം
2021 സെപ്റ്റംബറിൽ നടന്ന സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് / എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻവയോൺമെന്റൽ ആൻഡ് അറ്റ്മോസ്‌ഫെറിക് സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി
2021 സെപ്റ്റംബർ മുതൽ 2022 ജനുവരി വരെ മാസങ്ങളിൽ നടന്ന ഒന്ന് മുതൽ എട്ട് വരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെയുള്ള തീയതികളിൽ തീയറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 26-നും ഏപ്രില്‍ 2021 രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 31-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 1-ന് തുടങ്ങും.
രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും 18-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
0 comments: