സ്ഥിരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ (ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകൾ) മുൻകൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈൽ ആപ് മോട്ടർ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും.ഡ്രൈവർക്കു ബ്ലാക്ക് സ്പോട്ടിനു മുൻപ് ജാഗ്രത നൽകുകയാണു ലക്ഷ്യം. പൊതുമരാമത്ത് വകുപ്പ്, മോട്ടർ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകൾപ്രകാരം ആകെ 248 ബ്ലാക്ക് സ്പോട്ടുകൾ സംസ്ഥാനത്തുണ്ട് .അപകടങ്ങളിൽ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകൾ ആദ്യം ആപ്പിൽ കൊണ്ടുവരും. ഇതിനു മുന്നോടിയായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പതിവ് അപകട സ്ഥലങ്ങൾ ജിപിഎസ് ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തി. ബ്ലാക്ക് സ്പോട്ടുകളുടെ പരിസരങ്ങളിൽ മോട്ടർ വാഹന ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിർദേശം.
Home
Government news
വാഹനാപകട സാധ്യത മുന്‍കൂട്ടി അറിയിക്കാന്‍ ആപ്പ് വരുന്നു; ഡ്രൈവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്ന ആപ്പ് ഈ മാസം പുറത്തിറങ്ങും
2022, മാർച്ച് 4, വെള്ളിയാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (306)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: