എന്‍ജിനിയറിങ് പശ്ചാത്തലമുള്ളവരെ മികച്ച കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി മാനേജര്‍മാരാക്കി മാറ്റിയെടുക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്പദ്ധതിയിലേക്ക്, ലാര്‍സന്‍ ആന്‍ഡ് ട്യൂേബ്രാ (എല്‍ ആന്‍ഡ് ടി) കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത
അപേക്ഷകര്‍ 70 ശതമാനം മാര്‍ക്ക്/7.0 സി.ജി.പി.എ.യോടെ, കോര്‍ സിവില്‍/കോര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്ന, 2022 ജൂണ്‍ ഓഗസ്റ്റ് കാലയളവില്‍ ബി.ഇ./ബി.ടെക്. ബിരുദം നേടുന്നവരാകണം..
ഓണ്‍ലൈന്‍ പരീക്ഷ
തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിഷയ അറിവും അഭിരുചിയും അളക്കുന്ന ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് വിളിക്കും. അന്തിമ തിരഞ്ഞെടുപ്പ് ഫിസിക്കല്‍ ഫിറ്റ്‌നസിന് വിധേയമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രവേശനം നേടും മുമ്പ്, കോഴ്‌സ് പൂര്‍ത്തിയാക്കുമെന്നും ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം കമ്പനിയില്‍ സേവനമനുഷ്ഠിക്കുമെന്നും വ്യക്തമാക്കുന്ന അഞ്ചുലക്ഷം രൂപയുടെ സമ്മതപത്രം കമ്പനിക്ക് നല്‍കണം.
സ്‌റ്റൈപെന്‍ഡ്
കോഴ്‌സ് ഫീസ്, സ്‌പോണ്‍സര്‍ഷിപ്പ് ഫീസ് എന്നിവ പൂര്‍ണമായും എല്‍ ആന്‍ഡ് ടി വഹിക്കും. തുക, സ്ഥാപനത്തിലേക്ക് നേരിട്ടു നല്‍കും. 24 മാസത്തേക്ക് പ്രതിമാസം സ്‌റ്റൈപെന്‍ഡായി 13,400 രൂപയും എല്‍ ആന്‍ഡ് ടി പ്രോജക്ടുകളില്‍ പങ്കാളിയാകാനുള്ള അവസരവും സ്‌കോളര്‍ക്ക് ലഭിക്കും.
അപേക്ഷ മാര്‍ച്ച് 31 വരെ www.lntecc.com/ വഴി (കരിയേഴ്‌സ്> ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് ലിങ്കുകള്‍ വഴി) നല്‍കാം. ഏപ്രില്‍ മേയില്‍ പരീക്ഷ നടത്തും. അഭിമുഖം മേയ് - ജൂണ്‍ മാസത്തില്‍ പ്രതീക്ഷിക്കാം. സ്‌പോണ്‍സര്‍ഷിപ്പ് കത്ത് 2022 ജൂണ്‍ മൂന്നാംവാരം നല്‍കും. കോഴ്‌സ് ജൂലായില്‍ തുടങ്ങും
0 comments: