കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം മുടങ്ങിയതിനെത്തുടർന്ന് എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ ഏർപ്പെടുത്തിയ ഫോക്കസ് ഏരിയ സമ്പ്രദായം അടുത്ത അധ്യയന വർഷം മുതൽ ഉണ്ടാകില്ല. ഇത്തവണ ജൂണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാകില്ല. ഇനി മുൻകാലങ്ങളിലെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം. സ്കൂളുകളിലെ അധ്യയനം സാധാരണ നിലയിലായതിനെത്തുടർന്നാണു നിശ്ചിത ശതമാനം പാഠഭാഗങ്ങൾക്കു മാത്രം മുൻതൂക്കം നൽകി പഠിക്കുന്ന ഫോക്കസ് ഏരിയ സമ്പ്രദായം അവസാനിപ്പിക്കുന്നത്. ഇന്നലെ അധ്യാപകരുടെ യാത്രയയപ്പു യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കി.ഇത്തവണത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചാണെങ്കിലും എ (80% മാർക്ക്) എ പ്ലസ്(90%) ഗ്രേഡുകൾ വാങ്ങണമെങ്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം. രണ്ടു പരീക്ഷകൾക്കും 70% മാർക്ക് മാത്രമേ ഫോക്കസ് ഏരിയയിൽ നിന്നു നേടാനാകൂ. ബാക്കി 30% മാർക്ക് ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള ചോദ്യങ്ങളിൽനിന്നു നേടണം
2022, മാർച്ച് 9, ബുധനാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (277)
- Scholarship High school (94)
- Text Book & Exam Point (92)
0 comments: