2022, മാർച്ച് 9, ബുധനാഴ്‌ച

NEET Exam 2022 : നീറ്റിന് ഇനി പ്രായപരിധിയില്ല

 


മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ (NEET) ഉയർന്ന പ്രായപരിധി നീക്കി. ഒക്ടോബര്‍ 21 ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും നാഷണല്‍ മെഡിക്കല്‍ കൌണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇത് പ്രാബല്യത്തിൽ വന്നതോടെ പ്രായപരിധിയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷ എഴുതാം.നിലവിൽ പൊതുവിഭാഗത്തിന് 25 ഉം സംവരണ വിഭാഗങ്ങൾക്ക് 30 ഉം ആയിരുന്നു പരിക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. ഇനിമുതല്‍ സയസന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് പ്രായപരിധി ഇല്ലാതെ നീറ്റ് പരീക്ഷ എഴുതാം

0 comments: