2022, മാർച്ച് 11, വെള്ളിയാഴ്‌ച

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളുടെ ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരം : എഡ്ടെക് കമ്പനിയായ യ ടാലന്റ്സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വിമന്‍ എഞ്ചിനീയേഴ്സ് (വീ) പ്രോഗ്രാമിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു.എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളെ ആഗോളതലത്തില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ക്കായി സജ്ജരാക്കാനാണീ പ്രോഗ്രാം. ഈ വര്‍ഷം 250 വിദ്യാര്‍ത്ഥിനികളെ മികച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരാക്കാന്‍ പരിശീലനം നല്‍കുകയാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പൂര്‍ണ്ണ ധനസഹായമുള്ള 100 ശതമാനം ട്യൂഷന്‍ സ്‌കോളര്‍ഷിപ്പും 100,000 രൂപ സ്‌റ്റൈപ്പന്‍ഡും നല്‍കും. എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ള ബി.ടെക് അല്ലെങ്കില്‍ ബി.ഇ., ഐ.ടി., സി.എസ്.ഇ, ഇ.ഇ.ഇ., കണക്ക്, അപ്ലൈഡ് മാത്ത് അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയവരും 10-ലും 12-ലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരുമായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം.താല്‍പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് മാര്‍ച്ച്‌ 15 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് we.talentsprint.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


0 comments: