2022, മാർച്ച് 31, വ്യാഴാഴ്‌ച

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായവര്‍ക്ക് അവസരം

                                          


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഹവില്‍ദാര്‍ തസ്തികയില്‍ നിലവിൽ 3603 ഒഴിവുകള്‍.

നിലവിൽ കേരളത്തില്‍, തിരുവനന്തപുരത്തുള്ള കേഡര്‍ കണ്ട്രോള്‍ അതോറിറ്റിക്ക് ( കസ്റ്റംസ് ) കീഴില്‍ 81 ഒഴിവുകളുണ്ട്.

ജനറല്‍ -34,

എസ്.സി 11,

എസ്ടി -7,

ഒബിസി-21,

ഇ.ഡബ്ല്യു.എസ്- 8

എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍.

വിമുക്ത ഭടര്‍- 8, ഭിന്ന ശേഷിക്കാര്‍- 3, (ഒഎച്ച്‌-1, എച്ച്‌.എച്ച്‌-1, വി.എച്ച്‌-0, മറ്റുള്ളവര്‍ -1) എന്നിങ്ങനെയും നീക്കി വച്ചിട്ടുണ്ട്.

യോഗ്യത

പത്താം ക്ലാസ് /തത്തുല്യം.

18-25, 18-27 എന്നിങ്ങനെയാണ് പ്രായപരിധി.

18-25 വിഭാഗത്തിലുള്ളവര്‍ 02-1-1997 നും 01-01-2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. 18-27 പ്രായപരിധിയിലുള്ളവര്‍ 02-1-1997 നും 01-01-2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേയും, ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തേയും ഇളവുണ്ട്.

പരീക്ഷ

എംടിഎസ് തസ്തികയിലേക്ക് കമ്ബ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയും സബ്ജക്‌ടീവ് പരീക്ഷയും ഉണ്ടാകും. ഇതുകൂടാതെ, ഹവില്‍ദാര്‍ തസ്തികയിലേക്ക് ശാരീരിക യോഗ്യതാ പരീക്ഷയും ഉണ്ടാകും.

അപേക്ഷിക്കേണ്ട വിധം

www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഇതിൽ ഏപ്രില്‍ 30 വരെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി.


0 comments: