തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് പൂർത്തിയായാൽ മതി. ഇനി കേന്ദ്ര, സംസ്ഥാന സിലബസുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകളും 5വയസ് കണക്കാക്കിയാകും പ്രവേശനം ലഭിക്കുക. പുതിയ ദേശീയ വിദ്യാഭ്യാസ നിയമപ്രകാരം 6വയസ് പൂർത്തിയായാൽ മാത്രമേ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കൂ. എന്നാലാവട്ടെ വരുന്ന അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 5വയസ് പൂർത്തിയായാൽ മതിയാകുമെന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ഇതിന് തൊട്ടുപിന്നാലെ സിബിഎസ്ഇ പ്രവേശനത്തിനും 5 വയസ് മതിയെന്ന് കേരള സിബിഎസ്ഇ സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷനും തീരുമാനിച്ചു.
മാത്രമല്ല സിബിഎസ്ഇ സ്ളുകൾക്ക് അതതു സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിബിഎസ്ഇ ബോർഡിന്റെ നിർദേശമുണ്ട്. ഇതു മൂലമാണ് കേരളത്തിൽ സിബിഎസ്ഇ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് മതി എന്ന തീരുമാനം കൈക്കൊണ്ടത്.
0 comments: