2022, മാർച്ച് 31, വ്യാഴാഴ്‌ച

ഉത്തർപ്രദേശില്‍ ചോദ്യപേപ്പർ ചോർന്നു; 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി

                                         


ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതുകൊണ്ട് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. ഇങ്ങനെ 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർച്ചയിൽ കോളജ് അധ്യാപകൻ അടക്കം 17 പേർ നിലവിൽ അറസ്റ്റിലായി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കാൻ നിർദേശം നൽകി. പ്രത്യേക ദൗത്യ സേനയ്ക്കാണ് കേസിന്റെ അന്വേഷണചുമതല.

500 രൂപയ്ക്കാണ് പന്ത്രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ വിറ്റത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. ഇതിൽ 316ഇഡി, 316 ഇഐ സീരീസിലെ ചോദ്യപേപ്പറാണ് ചോർന്നത്. ഇങ്ങനെ പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലെയും പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുമെന്ന് ഉത്തർ പ്രദേശ് മാധ്യമിക് ശിക്ഷ പരിഷദ് വ്യക്തമാക്കി.

0 comments: