സ്കൂളിലേക്ക് ഇരുചക്രവാഹനവുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ കര്‍ശന നടപടിയുമായി തിരൂരങ്ങാടി പൊലീസ്.തിരൂരങ്ങാടി ഓറിയന്റല്‍ സ്കൂള്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാര്‍ഥികളുടെ ഇരുചക്രവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ട വണ്ടികള്‍ ലോറിയില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുൻപ് ചെണ്ടപ്പുറായ സ്കൂളിലെ വിദ്യാര്‍ഥികളുടെ വാഹനങ്ങളും പിടികൂടിയിരുന്നു.
പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്താല്‍ രക്ഷിതാക്കള്‍ക്കും ആര്‍.സി ഉടമകള്‍ക്കുമെതിരെ കേസ് എടുക്കുമെന്ന് എസ്.ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഒരാഴ്ചയോളമായി തിരൂരങ്ങാടി പൊലീസ് പരിശോധന നടത്തിവരുന്നുണ്ട്. നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഇടാക്കുകയും രക്ഷിതാക്കള്‍ക്കും ആര്‍.സി ഉടമകള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
0 comments: