പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇ- ഓട്ടോകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബജറ്റില്‍ നിര്‍ദേശം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വാഹനം ഒന്നിന് 25000 മുതല്‍ 30000 രൂപ വരെ ഇന്‍സെന്റീവ് ഇനത്തില്‍ നല്‍കും.10000 നിലവിലുള്ള ഐ സി ഓട്ടോ എഞ്ചിനുകള്‍ ഇ- ഓട്ടോയിലേക്ക് മാറ്റുന്നതിനായി വാഹനമൊന്നിന് 15000 രൂപ റെട്രോ ഫിറ്റ്മെന്റ് സബ്സിഡിയായി നല്‍കും.
പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനം വനിതകളായിരിക്കും. ഇതിനായി 15.55 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.എല്ലാ പൊതു ഗതാഗത വാഹനങ്ങളെയും ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍/ എമര്‍ജന്‍സി ബട്ടണ്‍ എന്നിവ വഴി 24 മണിക്കൂറും നിരീക്ഷണത്തിലാക്കും. നിര്‍ഭയ ചട്ടക്കൂടിന് കീഴില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കുന്ന നിര്‍ഭയ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോം പദ്ധതിക്ക് നാലുകോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
0 comments: