2022, മാർച്ച് 31, വ്യാഴാഴ്‌ച

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയില്‍ 90% മാര്‍ക്ക് കരസ്ഥമാക്കാം, ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

                                             


2022ലെ ഐസിഎസ്‌ഇ (10ാം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷാ തീയതികള്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (Council For The Indian School Certificate - CICSE) പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികള്‍ (Students) പരീക്ഷകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

രണ്ട് പരീക്ഷകളും 2022 ഏപ്രില്‍ 25ന് ആരംഭിക്കും. ഇങ്ങനെ ബോര്‍ഡ് പരീക്ഷകളില്‍ (Board Exam) നല്ല മാര്‍ക്ക് നേടണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പഠനം ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

പരീക്ഷകള്‍ക്ക് ഫലപ്രദമായി തയ്യാറെടുക്കാന്‍ കഠിനാധ്വാനത്തോടൊപ്പം സ്മാര്‍ട്ട് വര്‍ക്കും വളരെ പ്രധാനമാണ്. നിങ്ങൾ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്ബോള്‍ സിലബസ് കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. കൂടാതെ ചെറിയ പഠന കുറിപ്പുകള്‍ തയ്യാറാക്കുകയും, സമയനിഷ്ഠ പാലിക്കാനായി മാതൃകാ ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ച്‌ പരിശീലിക്കുകയും ചെയ്യുന്നത് സഹായകമാകും.

പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു

സിലബസ് കൃത്യമായി മനസിലാക്കുക. 

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുമ്ബോള്‍ തന്നെസിലബസ് മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഇത് നിങ്ങളെ പരീക്ഷാ ചോദ്യങ്ങളില്‍ വരാന്‍ സാധ്യതയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ധാരണ ലഭിക്കാന്‍ സഹായിക്കുന്നു. കൂടാതെ സിലബസ് വിശകലനം ചെയ്യുമ്ബോള്‍ നിങ്ങള്‍ക്ക് എളുപ്പമുള്ള വിഷയങ്ങള്‍ ഏതൊക്കെയാണെന്നും കൂടുതല്‍ ശ്രദ്ധ വേണ്ടത് എവിടെയാണ് എന്നതിനെക്കുറിച്ചും ധാരണ ലഭിക്കും. അതനുസരിച്ച്‌, നിങ്ങളുടെ സമയം കണകാക്കി കൂടുതല്‍ കാര്യക്ഷമമായും ഫലപ്രദമായും പഠിക്കാന്‍ നിങ്ങൾക്ക് സാധിക്കും.

നിങ്ങൾ സ്ഥിരമായ ഒരു പഠന പദ്ധതി തയ്യാറാക്കുക. 

സിലബസ് മനസ്സിലാക്കുന്നതിനൊപ്പം സ്ഥിരമായി പഠിക്കുന്നതും ഒരു പ്രധാനമാണ്. നിങ്ങൾ ദിവസവും കുറഞ്ഞത് 4 മണിക്കൂറോ അതില്‍ കൂടുതലോ പഠിക്കേണ്ടി വരും. എന്നാൽ ഈ പഠനസമയത്തിനിടയില്‍ ഇടവേളകള്‍ എടുക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെയുള്ള സ്ഥിരമായ പഠനം ഉയര്‍ന്ന മാര്‍ക്ക് നേടുന്നതിന് സഹായിക്കും. മാത്രമല്ല നിങ്ങള്‍ വായിച്ച കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച്‌ പരിശീലിക്കാം

ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റൊരു പ്രധാന മാര്‍ഗമാണിത്. സാധാരണ ചോദ്യപ്പേപ്പറുകളില്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. കൂടാതെ ഇത് നിങ്ങളെ പരീക്ഷാ ചോദ്യങ്ങളുടെ പൊതുവായ രീതിയും സ്വഭാവവും മനസിലാക്കുന്നത് പരീക്ഷകളില്‍ പതിവായി വരുന്ന വിഷയങ്ങളും ചോദ്യങ്ങളും തിരിച്ചറിയാനും അതനുസരിച്ച്‌ പഠനം ആസൂത്രണം ചെയ്യാനും സഹായിക്കും. അതുമൂലം, നിങ്ങള്‍ക്ക് പരിമിതമായ സമയത്തിനുള്ളില്‍ തന്നെ നന്നായി പരീക്ഷ എഴുതാനും കഴിയും.

ചെറിയ പഠന കുറിപ്പുകള്‍ തയ്യാറാക്കാം

പഠിക്കുമ്ബോള്‍ തന്നെ നിങ്ങള്‍ ചെറിയ പഠന കുറിപ്പുകള്‍ കൂടി തയ്യാറാക്കിയാല്‍ പരീക്ഷ തയ്യാറെടുപ്പിന്റെ പാതിയും കഴിഞ്ഞതായി കണക്കാക്കാം. പഠിക്കുമ്ബോള്‍ എഴുതുക കൂടി ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഓര്‍ത്തിരിക്കാന്‍ സഹായിക്കും. കൂടാതെ അവസാന നിമിഷത്തെ റഫറന്‍സിന് ഈ കുറിപ്പുകള്‍ ഉപകാരപ്പെടുകയും ചെയ്യും.

0 comments: