ന്യൂഡല്‍ഹി: 2022 ജൂലൈ 17ന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) യുജി നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
ഏപ്രില്‍ 2 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി നിങ്ങൾക്ക് ലഭിക്കും.
നിലവിൽ മെയ് 7 വരെ രജിസ്ട്രേഷന് അവസരമുണ്ടാകുമെന്നാണ് വിവരം. ദേശീയ മെഡിക്കല്‍ കമ്മീഷന്‍, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് പരീക്ഷ തീയതി തീരുമാനിച്ചെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതാദ്യമായാണ് ഉയര്‍ന്ന പ്രായപരിധി എടുത്തുകളഞ്ഞതിന് ശേഷം നീറ്റ് യുജി നടത്തുന്നത്. എന്നാൽ നേരത്തെ, റിസര്‍വ് ചെയ്യപ്പെടാത്ത ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായം 25 വയസും സംവരണമുള്ളവര്‍ക്ക് 30 വയസുമായിരുന്നു.
0 comments: