2022, ഏപ്രിൽ 1, വെള്ളിയാഴ്‌ച

കുടിവെള്ളത്തിനും ഇന്ന് മുതല്‍ വില വര്‍ധിക്കുന്നു, പാവങ്ങള്‍ക്ക് ജീവിതം കൂടുതൽ ദുസഹം.

                                       


തിരുവനന്തപുരം: കേരളത്തിൽ ഇന്ധന വില പ്രതിദിനം കൂടിക്കൊണ്ടിരിക്കുന്നു. ഇതിനോടനുബന്ധിച്ച് മുഴുവന്‍ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു.

ഇന്ന് മുതല്‍ സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കുന്നു. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുത്തുക. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയവ കൂടാതെ കുടിവെള്ള നിരക്കും വര്‍ധിച്ചിരിക്കുന്നു.

കൂടാതെ ബസ് ഓട്ടോ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചു. മാത്രമല്ല വൈദ്യുതി ചാര്‍ജും ഉടന്‍ വര്‍ദ്ധിപ്പിക്കുന്നു. ചുരുക്കം പറഞ്ഞാൽ സാധാരണക്കാരുടെ ജീവിതം ഓരോ ദിവസവും കൂടുതല്‍ ദുരിതപൂര്‍ണമായിക്കൊണ്ടിരിക്കുന്നു.

നിലവിൽ കുടിവെള്ളത്തിൽ, ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. 

5000 ലിറ്റര്‍ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയായി ഉയരും. നിലവിലേത് 21 രൂപയാണ്. ഇങ്ങനെ പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാകും. അതായത് ആയിരം ലിറ്ററിന് 5.51 പൈസ മുകല്‍ 15 രൂപ 44 പൈസ വരെയാണ് വര്‍ധിക്കുക.

0 comments: