പാലക്കാട്; പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് കൂടുന്നത് പ്രാബല്യത്തില്‍ വന്നു. ജീപ്പ്, കാര്‍, തുടങ്ങിയ ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ഇനി മുതല്‍ 100 രൂപ കൊടുക്കണം. കൂടാതെ മടക്ക യാത്രക്കുള്‍പ്പെടെ 150 രൂപയാണ് ടോള്‍ നിരക്ക്.
കൂടാതെ ചെറിയ ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 155 രൂപയും, എന്നാൽ ഇരുഭാഗത്തേക്കും വരുന്നത് 230 രൂപയുമായി ഉയര്‍ത്തി. ഇങ്ങനെ വലിയ ബസ്, ട്രക്ക് എന്നിവയ്ക്ക് 310 രൂപയും ഇരുഭാഗത്തേക്കുമായി 710 രൂപയും ഇനി മുതല്‍ നല്‍കണം. എന്നാൽ 50 തവണ യാത്ര ചെയ്യാന്‍ പാസിന് 10355 രൂപ നല്‍കേണ്ടി വരും.
ഇതുപോലെ വാളയാറിലും ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. നിലവിൽ പത്ത് രൂപ മുതല്‍ 65 രൂപവരെയാണ് കൂടിയത്. എന്നാൽ കാറുകള്‍ക്ക് ഇരു ഭാഗങ്ങളിലേക്കും 135 എന്ന പഴയ നിരക്ക് തന്നെയാണ്. പക്ഷേ ബസ്,ലോറി എന്നിവക്ക് 65 രൂപ വരെ കൂടി.
0 comments: