2022, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഇനി മുതൽ വാഹനം വാങ്ങുന്നതിന് ചിലവേറും; ഏപ്രില്‍ 1 മുതല്‍ എല്ലാ വാഹനങ്ങൾക്കും വില വര്‍ധിപ്പിക്കും; റിപ്പോർട്ടുകൾ ഇങ്ങനെ

                                         


ന്യൂഡെല്‍ഹി: ( 31.03.2022) ഏപ്രില്‍ ഒന്ന് മുതല്‍ വാഹന നിര്‍മാതാക്കള്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കും.

പുതിയ സാമ്ബത്തിക വര്‍ഷത്തില്‍, ഹീറോ മോടോകോര്‍പ് (Hero MotoCorp), ടൊയോട കിര്‍ലോസ്‌കര്‍ മോടോര്‍ (Toyota Kirloskar Motor - TKM), ബിഎംഡബ്ള്യു ഇന്‍ഡ്യ (BMW India), ടാറ്റ മോടോര്‍സ് (Tata Motors) മെഴ്‌സിഡസ്-ബെന്‍സ് ഇന്‍ഡ്യ (Mercedes-Benz India), ഓഡി ഇന്‍ഡ്യ (Audi India) തുടങ്ങിയ നിര്‍മാതാക്കള്‍ വില കൂട്ടുന്നു. അസംസ്‌കൃത വസ്തുക്കളുടെയും ചരക്ക് വിലയുടെയും വര്‍ധനവും ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നത്. ഇങ്ങനെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹീറോ മോടോകോര്‍പ്

ഏപ്രില്‍ അഞ്ച് മുതല്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോടോകോര്‍പ് തങ്ങളുടെ മോടോര്‍സൈകിളുകളുടെയും സ്കൂടറുകളുടെയും വില 2000 രൂപ വരെ വര്‍ധിക്കുമെന്ന് അറിയിച്ചു. എന്നാലിത്, മോഡലിന്റെയും മറ്റും അടിസ്ഥാനത്തിലായിരിക്കും ഇത്.

ടൊയോട കിര്‍ലോസ്‌കര്‍ മോടോര്‍

ഏപ്രില്‍ ഒന്ന് മുതല്‍ മോഡലുകളുടെ വില നാല് ശതമാനം വരെ പുനഃക്രമീകരിക്കുമെന്ന് ടൊയോട കിര്‍ലോസ്‌കര്‍ മോടോര്‍ അറിയിച്ചു. അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പെടെയുള്ള ഇന്‍പുട് ചെലവ് വര്‍ധിച്ചതാണ് കാരണമെന്ന് കംപനി അറിയിച്ചു.

ബിഎംഡബ്ല്യു ഇന്‍ഡ്യ

ഏപ്രില്‍ ഒന്ന് മുതല്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്‍ഡ്യ തങ്ങളുടെ മോഡല്‍ ശ്രേണിയിലുടനീളം വില 3.5 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. ലോജിസ്റ്റിക്‌സ്, മെറ്റീരിയല്‍ ചെലവുകള്‍ എന്നിവയ്‌ക്ക് പുറമെ ഭൗമരാഷ്ട്രീയ സാഹചര്യത്തിനും വിനിമയ നിരക്ക് പ്രഭാവത്തിനും ആവശ്യമായ ക്രമീകരണമാണ് വില വര്‍ധനയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 

മെഴ്‌സിഡസ്-ബെന്‍സ് ഇന്‍ഡ്യ

ഏപ്രില്‍ ഒന്ന് മുതല്‍ മെഴ്‌സിഡസും തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില ഏകദേശം മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നു. ഏകദേശം കാറിന്റെ വില കുറഞ്ഞത് 50,000 രൂപ വരെ വര്‍ധിപ്പിക്കാമെന്നും പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഉയരുമെന്നും കംപനി അറിയിച്ചു. എ-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ് ലിമോസിനുകള്‍, ജിഎല്‍എ, ജിഎല്‍സി, ജിഎല്‍എസ് എന്നിവയ്ക്ക് പുറമെ എഎംജി ജിടി 63എസ് ഫോര്‍ ഡോര്‍ കൂപെ എന്നിവയിലും വിലയിൽ മാറ്റം ഉണ്ടാവും.

ഓഡി ഇന്‍ഡ്യ

ഏപ്രില്‍ ഒന്ന് മുതല്‍ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി ഇന്‍ഡ്യയില്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചു. ഇങ്ങനെ ഇന്‍ഡ്യയിലെ മുഴുവന്‍ ഉല്‍പന്ന ശ്രേണിയിലും മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ടാറ്റ മോടോഴ്സ്

വ്യക്തിഗത മോഡലുകളും വേരിയന്റുകളും അനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില രണ്ട് മുതല്‍ 2.5 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോടോഴ്‌സ് മാര്‍ച് 22ന് അറിയിച്ചു.

0 comments: