സിം കാർഡുകളുടെ എണ്ണത്തിൽ ലിമിറ്റ് കൊണ്ടുവന്നിരുന്നത് കഴിഞ്ഞ വർഷം അവസാനത്തോടുകൂടിയാണ്. നിലവിൽ ഒരാൾക്ക് 9 സിം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളതുള്ളു .എന്നാലിതാ പുതിയ അപ്പ്‌ഡേഷനുകളും എത്തിയിരിക്കുന്നു. ഇവയിൽ ആദ്യത്തേത് 18 വയസ്സിനു താഴെ ഉള്ളവർക്ക് സിം കാർഡുകൾ നൽകുവാൻ പാടുള്ളതല്ല എന്നതാണ്. നിങ്ങൾ ആരുടെ പ്രൂഫ് ആണോ നൽകിയത് അയാൾക്കാണ് സിം കണക്ഷനുകൾ നൽകേണ്ടത്. ഇതു കൂടാതെ സിം വെരിഫിക്കേഷന് OTP ലഭിക്കുന്നതായിരിക്കും.
ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം ആണ് നമ്മളുടെ ഡാറ്റ ലീക്ക് ആകാതിരിക്കുക എന്നത്. നമ്മൾ പല കാര്യങ്ങൾക്കായി നമ്മളുടെ ആധാർ കാർഡുകൾ ,വോട്ടർ ഐഡി കാർഡുകൾ എന്നിവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നമ്മൾ ഐഡി കാർഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത് സിം കണക്ഷനുകൾ വാങ്ങിക്കുമ്പോഴാണ്. എന്നാൽ ഇപ്പോൾ നിങ്ങളുടെ ഐഡിയിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്ന് കേന്ദ്ര ടെലികോം കമ്മ്യൂണികേഷന്റെ കീഴിലുള്ള tafcop (telecom analytics for fraud management and consumer protection) എന്ന സൈറ്റിലൂടെ അറിയുവാൻ സാധിക്കുന്നതാണ് .https://www.tafcop.dgtelecom.gov.in/index.php നിങ്ങൾക്ക് ഈ ലിങ്ക് വഴി നിങ്ങളുടെ ഫോൺ നമ്പർ നൽകി നിങ്ങൾക്ക് പരിശോധിക്കുവാൻ സാധിക്കുന്നതാണ്.
എന്നാൽ ഇപ്പോൾ സിം കാർഡുകൾക്ക് ലിമിറ്റ് എത്തിയിരിക്കുന്നു. ഇതാ ഇന്ത്യൻ ഗവണ്മെന്റ് ഇപ്പോൾ ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി എത്തിയിരിക്കുന്നു. അതായത് ഇനി സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട്. ഇപ്പോൾ ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു . ഇപ്പോൾ 9 സിം കണക്ഷനുകൾക്ക് മുകളിൽ സിം എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷൻ നിർദേശം നൽകിയിരിക്കുന്നു. ഇപ്രകാരം ഇനി മുതൽ 9 സിം കാർഡുകൾക്ക് മുകളിൽ എടുക്കുന്ന കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുന്നതാണ്.
0 comments: