2022, മാർച്ച് 14, തിങ്കളാഴ്‌ച

ആയുഷ്മാന്‍ ഭാരത് സൌജന്യ ഇന്‍ഷൂറന്‍സിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതെങ്ങനെ?

 




ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ സംബന്ധിയായ പദ്ധതി 2018ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ സ്കീം 2017ലെ ദേശീയ ആരോഗ്യ നയത്തിലെ ശുപാര്‍ശകളുടെ ഭാഗമായിട്ടാണ് വരുന്നത്.ഇതൊരു ആരോഗ്യ സംരക്ഷണ പദ്ധതിയാണ്. ആയുഷ്മാന്‍ ഭാരത് യോജന എന്നത് രാജ്യത്തെ 50 കോടിയിലധികം പൗരന്മാരെയും കുടുംബത്തിന്റെ വലുപ്പത്തിലും പ്രായത്തിലും പരിമിതികളില്ലാതെ പത്ത് കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെയും പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്‌കരിച്ചത്.

ആശുപത്രി ചെലവുകള്‍ക്കായി ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള, മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ആളുകളെ സഹായിക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജന. ഈ പദ്ധതി ജനറല്‍ ആശുപത്രികളിലും നെറ്റ്‌വര്‍ക്ക് സ്വകാര്യ ആശുപത്രികളിലും പണമില്ലാതെ തന്നെ ചികിത്സ തേടാന്‍ ആളുകളെ സഹായിക്കുന്നു. ഈ പദ്ധതിയുടെ പ്രാഥമിക നേട്ടം ഇതില്‍ ഏകദേശം 1,400ല്‍ അധികം ചികിത്സകള്‍ ഉള്‍പ്പെടുന്നു എന്നതാണ്.

ആയുഷ്മാന്‍ ഭാരത്

ആയുഷ്മാന്‍ ഭാരത് സ്കീമിന് കീഴില്‍ ലഭ്യമായ മറ്റ് ആനുകൂല്യങ്ങള്‍ നോക്കിയാല്‍, ഇതിന് കീഴില്‍ ചികിത്സയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും രാജ്യത്തുടനീളം സൗജന്യമായി ലഭ്യമാണ്. ഇത് ഹോസ്പിറ്റലൈസേഷനു ശേഷമുള്ള ചെലവുകള്‍ അടക്കം ഉള്‍ക്കൊള്ളുന്നു, ഒന്നിലധികം ശസ്ത്രക്രിയകള്‍ നടക്കുന്ന ഒരു വ്യക്തിക്ക് ആ ശസ്ത്രക്രിയകളില്‍ ഏറ്റവും ഉയര്‍ന്ന പാക്കേജിന്റെ ചെലവാണ് പദ്ധതിയിലൂടെ വഹിക്കപ്പെടുന്നത്. ഈ സ്കീമിനായി നിങ്ങള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായിട്ടാണ് ഇത് ചെയ്യേണ്ടത്. ഇതിനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.

ആയുഷ്മാന്‍ ഭാരത് സ്കീമിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

എസ്‌ഇസി 2011 ലിസ്റ്റിന് കീഴിലുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ആര്‍എസ്ബിവൈ പദ്ധതിയുടെ ഭാഗമായവര്‍ക്കും പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജന സ്കീം ലഭ്യമാകും. നിങ്ങള്‍ക്ക് പിഎംജെഎവൈ സ്കീമിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

ആയുഷ്മാന്‍ ഭാരത് സൌജന്യ ഇന്‍ഷൂറന്‍സിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതെങ്ങനെ?

• ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക, ഇതിനായി സെര്‍ത്ത് ബാറില്‍ https://www.pmjay.gov.in/എന്ന് ടൈപ്പ് ചെയ്യുകയോ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യാം.

• നിങ്ങളുടെ മൊബൈല്‍ നമ്പറും  സ്ക്രീനില്‍ കാണുന്ന ക്യാപ്‌ച കോഡും നല്‍കുക.

• നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും, അത് നിങ്ങളെ പിഎംജെഎവൈ ലോഗിന്‍ പോര്‍ട്ടലിലേക്ക് ഡയറക്‌ട് ചെയ്യാന്‍ സഹായിക്കും.

• അടുത്തതായി നിങ്ങള്‍ സ്കീമിന് അപേക്ഷിക്കുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക.

• തുടര്‍ന്ന് നിങ്ങളുടെ യോഗ്യത തിരഞ്ഞെടുക്കുക

• മൊബൈല്‍ നമ്പർ , പേര്, റേഷന്‍ കാര്‍ഡ് നമ്പർ അല്ലെങ്കില്‍ ആര്‍എസ്ബിവൈ യുആര്‍എന്‍ നമ്പർ  എന്നിവയില്‍ ഏതെങ്കിലും കൊടുക്കണം

• പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ നിങ്ങള്‍ യോഗ്യനാണെങ്കില്‍ നിങ്ങളുടെ പേര് പേജിന്റെ വലതുവശത്ത് കാണും

• ഗുണഭോക്താവിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ നിങ്ങള്‍ക്ക് 'ഫാമിലി മെമ്ബേഴ്സ്' ടാബില്‍ ക്ലിക്ക് ചെയ്യാം

രേഖകള്‍

ആയുഷ്മാന്‍ ഭാരത് സ്കീമിന് അപേക്ഷിക്കാന്‍ ചില രേഖകള്‍ ആവശ്യമാണ്. ഇതില്‍ ആദ്യത്തേത് വയസ്സ്, തിരിച്ചറിയാനുള്ള രേഖയാണ്. ഇതിനായി ജനന തിയ്യതി രേഖപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും രേഖകള്‍ വേണം. നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇത് കൂടാതെ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ് വേണ്ട കുടുംബത്തിന്റെ നിലവിലെ അവസ്ഥയുടെ രേഖകള്‍ (ജോയിന്റ് അല്ലെങ്കില്‍ ന്യൂക്ലിയര്‍) എന്നിവ മനസിലാക്കാന്‍ ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. ഇത്രയും കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ആയുഷ്മാന്‍ ഭാരത് സ്കീമിന്റെ ഭാഗമാകാന്‍ സാധിക്കും. ഇതിലൂടെ ആശുപത്രി ചിലവുകള്‍ ലാഭിക്കുകയും ചെയ്യാം.


0 comments: