1. സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍: കമ്പ്യൂട്ടർ ഓണ്‍ ചെയ്യുമ്ബോള്‍ തന്നെ പല പ്രോഗ്രാമുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങും.സുരക്ഷാ സോഫ്റ്റ്വെയര്‍ പോലുള്ളവയല്ലാത്തതെല്ലാം ബൂട്ടിംഗ് അപ്പ് ചെയ്യുന്ന സമയത്ത് ആവശ്യമില്ല.
2. റീബൂട്ടുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം: കമ്പ്യൂട്ടർ ഷട്ട്ഡൗണ്‍ ചെയ്യുമ്ബോഴും റീബൂട്ട് ചെയ്യുമ്ബോഴും മെമ്മറി കാഷെ ക്ലിയര്‍ ചെയ്യുന്നുണ്ട്. ഇത് വേഗത്തിലാക്കാന്‍ സഹായിക്കും. ഓഫ് ചെയ്യാതെ ദിവസങ്ങളായി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ, കുറച്ച് സമയം ഓഫ് ചെയ്തുവെക്കുന്നത് നല്ലതാകും.
3. ബാക്ഗ്രൗണ്ട് പ്രോഗ്രാമുകള്‍: കുറേ അധികം ബാക്ഗ്രൗണ്ട് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നത് പ്രോസസിംഗ് പവറിനെ സ്വാധീനിക്കുകയും വേഗത കുറയ്ക്കും ചെയ്യും. ആവശ്യമില്ലാത്തവ ക്ലോസ് ചെയ്യുക.
4. ഡ്രൈവ് ഫുള്‍: ഹാര്‍ഡ് ഡ്രൈവിലെ സ്റ്റോറേജ് സ്പേസ് ഏതാണ്ട് നിറഞ്ഞുവന്നാല്‍ വേഗതയെ ബാധിക്കും. ഇടയ്ക്കിടെ ക്ലിയര്‍ ചെയ്ത്, ആവശ്യമില്ലാത്തത് കളയാം.
5. RAM: ഏതൊക്കെ തരത്തിലുള്ള പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്നതനുസരിച്ച് RAM കപ്പാസിറ്റി കൂട്ടണം. സാധാരണ ഗതിയില്‍ 8ജിബി മതിയാവും.
6. പ്രോസസര്‍ ചൂടാവല്‍: പ്രവര്‍ത്തന സമയത്തെ ചൂട് പുറന്തള്ളാന്‍ കംപ്യൂട്ടറില്‍ ഒരു ഫാനുണ്ട്. വല്ലാതെ ചൂടാവുന്നുവെന്ന് കണ്ടാല്‍, ഫാന്‍ പരിശോധിക്കുക. പൊടിയോ മറ്റോ ഉണ്ടെങ്കില്‍ തട്ടിക്കളയുക.
7. മുറിഞ്ഞുപോയ ഫയലുകള്‍: വലിയ ഫയലുകള്‍ സേവ് ചെയ്യുമ്പോൾ മുറിഞ്ഞു മുറിഞ്ഞാണ് കമ്പ്യൂട്ടറിൽ സേവ് ചെയ്യുക. ഈ ഫയല്‍ പിന്നീട് ഓപ്പണ്‍ ചെയ്യുമ്ബോഴുള്ള വേഗക്കുറവ് പരിഹരിക്കാന്‍ Disk Defragmenter സഹായിക്കും.
8. ഹാര്‍ഡ്വെയര്‍ പ്രശ്നം: ഏതെങ്കിലും കമ്പ്യൂട്ടർ ഭാഗത്തിന് നാശം സംഭവിക്കുന്നതും വേഗത കുറയാന്‍ കാരണമാവും.
9. വൈറസ്: മാല്‍വെയര്‍, വൈറസ് തുടങ്ങിയവ കമ്പ്യൂട്ടറിന്റെ വേഗതയെ ബാധിക്കും. ആന്റിവൈറസ് സോഫ്റ്റ്വെയറിലൂടെ സ്‌കാന്‍ ചെയ്ത് പ്രശ്നം പരിഹരിക്കാം.
10. അപ്ഡേഷന്‍: ഉപയോഗിക്കുന്ന ഓരോ സോഫ്റ്റ്വെയറുകളുടെയും അപ്ഡേറ്റഡ് വേര്‍ഷനാണോ ഉള്ളതെന്ന് ഉറപ്പാക്കണം.
0 comments: