2022, മാർച്ച് 13, ഞായറാഴ്‌ച

വിദ്യാര്‍ഥികളേ, ഐ.എസ്.ആര്‍.ഒ വിളിക്കുന്നു: 10ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന രാജ്യത്തെ 150 വിദ്യാര്‍ഥികള്‍ക്കാണ് അവസരം

 


 ശാസ്ത്രവും ചരിത്രവും വളച്ചൊടിക്കുന്ന കാലത്ത് പുതുതലമുറക്ക് ബഹിരാകാശ ശാസ്ത്ര-സാങ്കേതിക മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ച്‌ പഠിക്കാനും അറിയാനും പ്രത്യേക പദ്ധതിയുമായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ).യങ് സയന്‍റിസ്റ്റ് പ്രോഗ്രാമിന് കീഴില്‍ (യുവിക) രാജ്യത്തെ മിടുമിടുക്കരായ 150 വിദ്യാര്‍ഥികള്‍ക്കാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം സന്ദര്‍ശിക്കാനും പ്രമുഖരായ ശാസ്ത്രജ്ഞരോട് സംവദിക്കാനും അവര്‍ക്ക് കീഴില്‍ പഠിക്കാനും അവസരം ഒരുങ്ങുന്നത്.

അടുത്ത അധ്യയന വര്‍ഷം 10ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ശാസ്ത്ര- സാങ്കേതിക -എന്‍ജിനീയറിങ്- മാത്തമാറ്റിക്സ് മേഖലകളില്‍ ഗവേഷണവും ഭാവി തൊഴില്‍ ജീവിതവും കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. മേയ് 16 മുതല്‍ 28വരെ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ (വി.എസ്.എസ്.സി), ബംഗളൂരു യു.ആര്‍. റാവു സാറ്റലൈറ്റ് സെന്‍റര്‍ (യു.ആര്‍.എസ്.സി), അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്‍റര്‍ (എസ്.എ.സി), ഹൈദരാബാദ് നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്‍റര്‍ (എന്‍.ആര്‍.എസ്.സി), ഷില്ലോങ്ങിലെ നോര്‍ത്ത് - ഈസ്റ്റ് സ്പേസ് ആപ്ലിക്കേഷന്‍ സെന്‍റര്‍ എന്നിവിടങ്ങളിലായാണ് പരിശീലനവും ക്ലാസുകളും.

ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് നിര്‍മാണ കേന്ദ്രങ്ങള്‍, ലാബുകള്‍, പരീക്ഷണാത്മക വിക്ഷേപണങ്ങള്‍ കാണാനുള്ള സൗകര്യം, രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി കൂട്ടിക്കാഴ്ച, സംവാദം, ചര്‍ച്ചകള്‍ക്കായുള്ള പ്രത്യേക സെഷനുകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. പരിശീലന കാലയളവില്‍ വിദ്യാര്‍ഥികളുടെ യാത്രച്ചെലവും പഠന സാമഗ്രികളും താമസസൗകര്യവും ഐ.എസ്.ആര്‍.ഒ നല്‍കും.

ഐ.എസ്.ആര്‍.ഒയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ കുട്ടിയുടെ ശാസ്ത്ര അഭിരുചി അളക്കുന്ന 30 മിനിറ്റ് ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തും. എ,ബി,സി എന്നീ വിഭാഗങ്ങളിലായി 30 ചോദ്യങ്ങളാണ് ഉണ്ടാവുക. 'എ' വിഭാഗത്തില്‍ ശരിയുത്തരത്തിന് മൂന്ന് മാര്‍ക്ക് നല്‍കും. തെറ്റായ ഉത്തരമാണെങ്കില്‍ ഒരു മാര്‍ക്ക് കുറക്കും. 'ബി' വിഭാഗത്തില്‍ ശരിയുത്തരത്തിന് ആറ് മാര്‍ക്ക് ലഭിക്കുകയും തെറ്റിയ ഉത്തരത്തിന് രണ്ട് മാര്‍ക്ക് കുറക്കുകയും ചെയ്യും. 'സി' വിഭാഗത്തില്‍ ശരിയുത്തരത്തിന്ഒമ്പതു  മാര്‍ക്ക് ലഭിക്കും.

തെറ്റിയ ഉത്തരത്തിന് മൂന്ന് മാര്‍ക്ക് കുറയും. ഒരുതവണ ഉത്തരം രേഖപ്പെടുത്തിയാല്‍ തിരുത്താന്‍ അവസരമുണ്ടാകില്ല. ഓണ്‍ലൈന്‍ മത്സരവേളയില്‍ ഉത്തരം രേഖപ്പെടുത്താതെ പോകുന്ന ചോദ്യത്തിന് പിന്നീട് അവസരം ലഭിക്കില്ല. മത്സരം പൂര്‍ത്തിയാക്കുന്ന മുറക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഐ.എസ്.ആര്‍.ഒയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഏപ്രില്‍ 10വരെയാകും രജിസ്ട്രേഷന്‍. ഏപ്രില്‍ 20ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ താല്‍ക്കാലിക പട്ടിക പ്രസിദ്ധീകരിക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ങ്ങ​നെ

• ഓ​ണ്‍​ലൈ​ന്‍ ക്വി​സി​ലെ പ്ര​ക​ട​നം

• എ​ട്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ല​ഭി​ച്ച മാ​ര്‍​ക്ക്

•ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ​യ​ന്‍​സ് ഫെ​യ​റി​ല്‍ (സ്കൂ​ള്‍ / ജി​ല്ല / സം​സ്ഥാ​നം, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ച്ച) പ​ങ്കാ​ളി​ത്തം

•ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഒ​ളി​മ്ബ്യാ​ഡ് / സ​യ​ന്‍​സ് മ​ത്സ​ര​ങ്ങ​ളി​ലെ സ​മ്മാ​നം

•ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്കൂ​ള്‍/ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി

•ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ / ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്പോ​ര്‍​ട്സ് ഫെ​ഡ​റേ​ഷ​ന്‍ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി (ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല)

•ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്‌​കൗ​ട്സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്/​എ​ന്‍.​സി.​സി/​എ​ന്‍.​എ​സ്.​എ​സ് അം​ഗം

•പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക വെ​യി​റ്റേ​ജ്

0 comments: