2022, മാർച്ച് 13, ഞായറാഴ്‌ച

പാന്‍ കാര്‍ഡ് ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം! ഈ തെറ്റിന് 10,000 രൂപ പിഴ ഈടാക്കും


ഇന്നത്തെ കാലത്ത് പാന്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാണ്. എല്ലാ സാമ്പത്തിക  ഇടപാടുകളും നടത്താനും ബാങ്കില്‍ അക്കൗണ്ട്  തുറക്കാനും ഇത് ആവശ്യമാണ്.ഇപ്പോള്‍ ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ അതിന്റെ അവസാന തീയതി 2021 സെപ്റ്റംബര്‍ 30 ആയിരുന്നു, ഇപ്പോള്‍ 2022 മാര്‍ച് 31 വരെയായി നീട്ടിയിട്ടുണ്ട്. കൂടാതെ, പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഒരു തെറ്റ്‌ പിഴയ്ക്ക് ഇടയാക്കും. അതറിയാം.

രണ്ട് പാന്‍ കാര്‍ഡുകള്‍ ഉള്ളത് ഒരു പ്രശ്നമാകും

നിങ്ങള്‍ക്ക് രണ്ട് പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, 10,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. കൂടാതെ ബാങ്ക് അകൗണ്ട് മരവിപ്പിക്കാം. അതിനാല്‍, രണ്ട് പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, ഉടന്‍ തന്നെ രണ്ടാമത്തേത് വകുപ്പിന് സമര്‍പിക്കേണ്ടിവരും. 1961ലെ ആദായനികുതി വകുപ്പ് നിയമത്തിലെ സെക്ഷന്‍ 272ബിയില്‍ ഇതിനുള്ള വ്യവസ്ഥയുണ്ട്.

രണ്ടാമത്തെ പാന്‍ കാര്‍ഡ് എങ്ങനെ തിരിച്ചേല്‍പിക്കാം?

ഇതിനായി ഒരു പൊതു ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

1. ആദ്യം https://www(dot)pan(dot)utiitsl(dot)com/ എന്ന വെബ്സൈറ്റിലേക്ക് പോകുക.

2. 'പുതിയ പാന്‍ കാര്‍ഡിനായുള്ള അഭ്യര്‍ഥന/ പാന്‍ ഡാറ്റയിലെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍' എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

3. ഫോം ഡൗണ്‍ലോഡ് ചെയ്യുക.

4. ഫോം ശരിയായി പൂരിപ്പിച്ച്‌ ഏതെങ്കിലും എന്‍ എസ് ഡി എല്‍ (National Securities Depository Limited) ഓഫീസില്‍ സമര്‍പിക്കുക. ഫോമിനൊപ്പം പാന്‍ കാര്‍ഡും നല്‍കുക.

0 comments: