കോവിഡ് പ്രതിസന്ധിക്കും അടച്ചുപൂട്ടലിനുമിടയില് സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കുതിച്ചു.ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2020, '21 വര്‍ഷങ്ങളില്‍ സൈബര്‍ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്തത് 1529 കേസാണ്. കൂടുതല്‍ കേസ് 2021ല്‍ ആണ്. ആറു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ സൈബര്‍തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ഷമാണിത്. 2020ല്‍ 593 കേസ് രജിസ്റ്റര്‍ ചെയ്തിടത്താണ് '21 ല്‍ 936 ആയത്.
ഈവര്‍ഷം ഫെബ്രുവരി വരെ നൂറിലധികം കേസ് രജിസ്റ്റര്‍ ചെയ്തു. 2016ല്‍ 276ഉം '17 ല്‍ 306 ഉം '18 ല്‍ 398 ഉം '19ല്‍ 440 ഉം കേസുണ്ടായി. വിദ്യാഭ്യാസം ഓണ്‍ലൈനായ 2020,'21 കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തിലും വലിയ വര്‍ധനയുണ്ടായി. മുൻപ് കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും ചിത്രീകരിച്ച് പ്രചാരണം നടത്തിയ കേസ് കുറവായിരുന്നെങ്കില്‍ രണ്ടു വര്‍ഷം വലിയ വര്‍ധനയാണുണ്ടായത്.
2020ല്‍ 102 ഉം '21ല്‍ 176 ഉം കേസ് രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസിലും വര്‍ധനയുണ്ട്. 2020 ല്‍ 122 ഉം '21 ല്‍ 168 ഉം കേസ്. ഈ വര്‍ഷം ഫെബ്രുവരി വരെ 15 ലധികം കേസ് രജിസ്റ്റര്‍ ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലും വലിയ വര്‍ധനയുണ്ട്. 179 കേസാണ് രജിസ്റ്റര്‍ ചെയ്തത് . സ്മാര്‍ട്ട്ഫോണ്‍ പ്രചാരണം കൂടിയ സാഹചര്യത്തില്‍ അതിലൂടെയുള്ള തട്ടിപ്പുകളും കൃത്രിമങ്ങളും വര്‍ധിച്ചിട്ടുണ്ട്.
0 comments: