2022, മാർച്ച് 24, വ്യാഴാഴ്‌ച

പ്രധാനമന്ത്രി കിസാൻ യോജന; 10 ലക്ഷം കർഷകർക്ക് പണം ലഭിച്ചിട്ടില്ല

 


പ്രധാനമന്ത്രി കിസാൻ യോജനയുടെ അടുത്ത ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ കോടിക്കണക്കിന് കർഷകർ. പിഎം കിസാൻ യോജനയുടെ പതിനൊന്നാമത്തെ ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്രം ചെയ്തിട്ടുണ്ടെന്ന് സ്രോതസ്സുകൾ അറിയിച്ചു.ആനുകൂല്യം ലഭിക്കാതെ 10 ലക്ഷം കർഷകർ

എന്നാൽ, ഇപ്പോഴും പശ്ചിമ ബംഗാളിലെ 10 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ കർഷകർ ഇപ്പോഴും ദുരിതപ്പെയ്ത്തിലാണെന്നും, ഇപ്പോഴും അവർക്ക് പദ്ധതിയുടെ ധനസഹായം എത്തിയിട്ടില്ലെന്നുമാണ് ആരോപണം.

പശ്ചിമ ബംഗാളിലെ പത്ത് ലക്ഷം കർഷകർക്ക് കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി സോവന്ദേബ് ചട്ടോപാധ്യായ പറഞ്ഞു. ഇവർ പദ്ധതിയിൽ അംഗമാകാനുള്ള വിശദാംശങ്ങൾ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പശ്ചിമ ബംഗാളിലെ കൃഷി ബന്ധു പദ്ധതിക്ക് കീഴിൽ 2021-22 കാലയളവിൽ 77.95 ലക്ഷം ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. ഇതിൽ കർഷകർക്ക് പരമാവധി 10,000 രൂപയും, കുറഞ്ഞത് 4,000 രൂപയും വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.

0 comments: