2022, മാർച്ച് 24, വ്യാഴാഴ്‌ച

(MARCH 24)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പൊതുവിദ്യാലയങ്ങൾക്ക് ഗ്രേഡിങ് വരുന്നു

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം വ്യക്തമാക്കുന്ന ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. ഗ്രേഡിങ്ങിനുള്ള മാനദണ്ഡങ്ങൾ എസ്‌സിഇആർടി നിർണയിക്കുമെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ അദ്ദേഹം അറിയിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ സർക്കാർ ഉത്തരവിട്ട നടപടികൾ അടുത്ത അധ്യയന വർഷം നടപ്പാക്കും. പ്രിൻസിപ്പൽമാർ‌ പഠിപ്പിക്കേണ്ട പീരിയഡുകളുടെ  എണ്ണം കുറയ്ക്കുന്നതിനുള്ള നടപടിയാകും  സ്വീകരിക്കുക- മന്ത്രി അറിയിച്ചു.

എട്ടാം ക്ലാസ് പ്രവേശനം

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2022-23 അധ്യായന വർഷത്തെ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ നാല് വരെ www.polyadmission.org/ths മുഖേനയും സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും നൽകാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2590079, 9400006462, 8156963774.

മെഡി. അനുബന്ധ കോഴ്സ്: രണ്ടാം അലോട്മെന്റായി, 26ന് 2 വരെ കോളജിൽ ചേരാം

ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ വിഷയങ്ങളിലേതടക്കം 11 ബാച്‌ലർ ബിരുദ കോഴ്സുകളിലേക്കുള്ള 2021–22 രണ്ടാം അലോട്മെന്റ് പട്ടിക എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചു.സർക്കാർ / സ്വകാര്യ–സ്വാശ്രയ സ്ഥാപനങ്ങളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കാണ് പ്രവേശനം.വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട് ചെയ്തിട്ടുള്ള കോഴ്സ്/കോളജ്, കാറ്റഗറി, അടയ്ക്കേണ്ട ഫീ യടങ്ങിയ അലോട്മെന്റ് മെമ്മോ ഹോംപേജിലുണ്ട്. വെബ് : www.cee.kerala.gov.in

'വായനയുടെ വസന്തം' പദ്ധതി പ്രകാരമുള്ള പുസ്തക വിതരണം പൂര്‍ത്തിയായി

2018-2019 അദ്ധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് 'വായനയുടെ വസന്തം' എന്ന പേരിലെ സ്‌കൂള്‍ ലൈബ്രറി പദ്ധതി.മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പ്രതേക താല്പര്യ പ്രകാരം ഈ വര്‍ഷവും സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയുടെ സ്‌കൂള്‍ ലൈബ്രറി പുസ്തക പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഓണ്‍ലൈനാക്കും; പൂണെ മാതൃക പഠിക്കാനൊരുങ്ങി മഹാത്മാഗാന്ധി സര്‍വകലാശാല

ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഓണ്‍ലൈനാക്കാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍വകലാശാലാസംഘം പുണെ സര്‍വകലാശാലയിലേക്കുപോയി.ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റമറ്റരീതിയില്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്തുന്നതിലും വേഗം ഫലം പ്രഖ്യാപിക്കുന്നതിലും പുണെ സാവിത്രി ബായിഭുലെ സര്‍വകലാശാല പ്രശസ്തമാണ്.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടന്ന ആറാം സെമസ്റ്റര്‍, എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഏപ്രില്‍ 27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി/ ബി.കോം എല്‍.എല്‍.ബി/ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പിഴകൂടാതെ മാര്‍ച്ച് 29 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 1 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 4 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മ പരിശോധന

കേരളസര്‍വകലാശാല 2020 ഡിസംബര്‍ മാസം നടത്തിയ കംബൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2008 & 2013 സ്‌കീം) (സപ്ലിമെന്ററി/ ട്രാന്‍സിറ്ററി/ മേഴ്‌സി ചാന്‍സ്/ സെഷനല്‍ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷന്‍ സെക്ഷനില്‍ 2022 മാര്‍ച്ച് 24 മുതല്‍ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.കോം (റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മാര്‍ച്ച് 31. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 18ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ) ഡിഗ്രി (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം റഗുലര്‍ & സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

കേരളസര്‍വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്‍ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. ഫീസ്: 3000/, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പില്‍ / വെബ്സൈറ്റില്‍ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. ഫോണ്‍: 9633812633 / 0471 2308846 (ഓഫീസ് ടൈമില്‍ മാത്രം)

എംജി സർവകലാശാല

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഒന്ന് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ രണ്ടിനും അപേക്ഷിക്കാം. 135 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ പരമാവധി 210 രൂപ സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. (മോഡൽ I, II, III – 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ I, II, III – 2013-16 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

രണ്ടാം സെമസ്റ്റര്‍ ബി.എ. ടോക്കണ്‍ രജിസ്‌ട്രേഷന്‍

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് 23 വരെ ഓണ്‍ലൈനായി ടോക്കണ്‍ രജിസ്‌ട്രേഷന്‍ എടുക്കാം. 2400 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 19 വരെയും, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2019, 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 7 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്, എം. ലൈബ്. എസ്. സി. മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 02.04.2022 വരെ അപേക്ഷിക്കാം




0 comments: